വൈക്കം: വൈക്കം നഗരസഭ 23, 26 വാർഡുകളുമായി ബന്ധപ്പെട്ട ആയുർവേദ ആശുപത്രി മടിയത്ര റോഡിലെ കാരയിൽ പാലം നാടിനു സമർപ്പിച്ചു. കാരയിൽ വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സി.കെ. ആശ എംഎൽഎ പാലം ഉദ്ഘാടനം ചെയ്തു. സി.കെ. ആശ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു അനുവദിച്ച ഏഴുലക്ഷം രൂപ വിനിയോഗിച്ചാണ് പാലം നിർമ്മിച്ചത്. നഗരസഭ വൈസ്ചെയർമാൻ പി.ടി. സുഭാഷ്, നഗരസഭ കൗൺസിലർമാരായ എസ്.ഹരിദാസൻ നായർ, സിന്ധു സജീവൻ, എൻ. അയ്യപ്പൻ, ബിന്ദു ഷാജി, ലേഖ ശ്രീകുമാർ, സി പി എം ഏരിയ സെക്രട്ടറി പി. ശശിധരൻ, കവിതാ രാജേഷ്, രേണുക രതീഷ്, ഇന്ദിരാദേവി, കെ.പി.സതീശൻ, ആർ. സന്തോഷ്, പി.ഡി.ബിജിമോൾ, ഗിരിജാകുമാരി, വാർഡ് കൗൺസിലർ അശോകൻ വെള്ള വേലി തുടങ്ങിയവർ സംബന്ധിച്ചു.



