Saturday, August 2, 2025
No menu items!
Homeകായികംകായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മനു ഭാക്കറും ഡി ഗുകേഷും ഉള്‍പ്പെടെ 4 താരങ്ങൾക്ക് ഖേൽരത്ന

കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മനു ഭാക്കറും ഡി ഗുകേഷും ഉള്‍പ്പെടെ 4 താരങ്ങൾക്ക് ഖേൽരത്ന

ദില്ലി: കഴിഞ്ഞ വര്‍ഷത്തെ കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്കാരത്തിന് നാലു താരങ്ങള്‍ അര്‍ഹരായി. ഒളിംപിക്സ് മെഡല്‍ ജേതാവ് മനു ഭാക്കര്‍, ലോക ചെസ് ചാമ്പ്യൻ ഡി ഗുകേഷ്, പുരുഷ ഹോക്കി ടീം നായകന്‍ ഹര്‍മന്‍പ്രീത് സിംഗ്, പാരാലിംപിക് സ്വര്‍ണമെഡല്‍ ജേതാവ് പ്രവീണ്‍ കുമാര്‍ എന്നിവര്‍ക്കാണ് ഖേല്‍രത്ന പുരസ്കാരം ലഭിച്ചത്. നേരത്തെ മനു ഭാക്കര്‍ക്ക് മാത്രമായിരുന്നു പുരസ്കാര സമിതി ഖേല്‍രത്ന ശുപാര്‍ശചെയ്തിരുന്നതെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്നാണ് നാലു താരങ്ങള്‍ക്ക് പുരസ്കാരം നല്‍കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. സ്വതന്ത്ര ഇന്ത്യയില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ വനിതാ കായികതാരമാണ് മനു. ഹര്‍മന്‍പ്രീതിന്‍റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യൻ ഹോക്കി ടീം ഒളിംപിക്സില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയിരുന്നു. 18കാരനായ ഗുകേഷ് ആകട്ടെ ചെസിലെ പ്രായം കുറഞ്ഞ ലോക ചാമ്പ്യനായി റെക്കോര്‍ഡിട്ടപ്പോള്‍ പാരാലിംപിക്കില്‍ ഹൈജംപില്‍ ടി64 വിഭാഗത്തില്‍ സ്വര്‍ണം നേടിയാണ് പ്രവീണ്‍ കുമാര്‍ ഖേല്‍രത്നക്ക് അര്‍ഹനായത്.

മലയാളി നീന്തല്‍ താരം സജൻ പ്രകാശിന് അർജുന പുരസ്കാരത്തിന് അര്‍ഹനായി. 17 പാരാലിംപിക് താരങ്ങള്‍ ഉള്‍പ്പെടെ 32 പേരാണ് അർജുന പുരസ്കാരത്തിന് അര്‍ഹരായത്. മലയാളി ബാഡ്മിന്‍റൺ പരിശീലകൻ എസ്‌ മുരളീധരൻ പരിശീലകരംഗത്തെ മികവിനുള്ള ദ്രോണാചാര്യ പുരസ്കാരത്തിവ് അര്‍ഹനായി.  ഈ മാസം 17ന് രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം വിതരണം ചെയ്യും.

അർജുന അവാര്‍ഡ് ജേതാക്കള്‍

ജ്യോതി യർരാജി (അത്‌ലറ്റിക്‌സ്),അന്നു റാണി (അത്‌ലറ്റിക്‌സ്),  നിതു (ബോക്സിംഗ്), സാവീതി (ബോക്സിംഗ്), വന്തിക അഗർവാൾ (ചെസ്), സലിമ ടെറ്റെ (ഹോക്കി), ശ്രീ അഭിഷേക് (ഹോക്കി), സഞ്ജയ് (ഹോക്കി),ശ്രീ ജർമൻപ്രീത് സിംഗ് (ഹോക്കി), ശ്രീ സുഖ്ജീത് സിംഗ്,(ഹോക്കി), ശ്രീ രാകേഷ് കുമാർ (പാരാ അമ്പെയ്ത്ത്), പ്രീതി പാൽ (പാരാ അത്‌ലറ്റിക്‌സ്), ജീവൻജി ദീപ്തി(പാരാ അത്‌ലറ്റിക്‌സ്), ശ്രീ അജീത് സിംഗ് (പാരാ അത്‌ലറ്റിക്‌സ്) ശ്രീ സച്ചിൻ സർജെറാവു ഖിലാരി (പാരാ അത്‌ലറ്റിക്‌സ്), ശ്രീ ധരംബീർ (പാരാ അത്‌ലറ്റിക്‌സ്), ശ്രീ പ്രണാവ്, ശ്രീ പ്രണാവ് അത്‌ലറ്റിക്സ്), ശ്രീ എച്ച് ഹൊകാറ്റോ സെമ (പാരാ അത്‌ലറ്റിക്‌സ്),സിമ്രാൻ (പാരാ അത്‌ലറ്റിക്‌സ്), ശ്രീ നവദീപ് (പാരാ അത്‌ലറ്റിക്‌സ്), ശ്രീ നിതേഷ് കുമാർ (പാരാ-ബാഡ്മിന്‍റൺ), തുളസിമതി മുരുകേശൻ (പാരാ-ബാഡ്മിന്‍റൺ), നിത്യ ശ്രീ സുമതി ശിവൻ (പാരാ ബാഡ്മിന്‍റൺ), മനീഷ രാമദാസ് (പാരാ ബാഡ്മിന്‍റൺ), ശ്രീ കപിൽ പാർമർ (പാരാ ജൂഡോ), . മോന അഗർവാൾ (പാരാ ഷൂട്ടിംഗ്), റുബീന ഫ്രാൻസിസ് (പാരാ ഷൂട്ടിംഗ്), ശ്രീ സ്വപ്നിൽ സുരേഷ് കുസാലെ (ഷൂട്ടിംഗ്), ശ്രീ സരബ്ജോത് സിംഗ് (ഷൂട്ടിംഗ്), ശ്രീ അഭയ് സിംഗ് (സ്ക്വാഷ്), ശ്രീ സാജൻ പ്രകാശ് (നീന്തൽ), ശ്രീ അമൻ (ഗുസ്തി).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments