പാരിസ്: കാന്‍ ചലച്ചിത്രമേളയില്‍ ഫലസ്തീന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വിക്കി ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ്. ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന വംശഹത്യയില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ പേരുകള്‍ ആലേഖനം ചെയ്ത ടീ ഷര്‍ട്ട് ധരിച്ചെത്തിയാണ് ജൂലിയന്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. 2023 മുതല്‍ ഇസ്രായേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനിലെ അഞ്ച് വയസില്‍ താഴെയുളള 4986 കുട്ടികളുടെ പേരുകളാണ് ടീ ഷര്‍ട്ടില്‍ അച്ചടിച്ചിട്ടുളളത്. ടീ ഷര്‍ട്ടിന് പിന്നില്‍ ‘സ്റ്റോപ്പ് ഇസ്രായേല്‍’ എന്നും എഴുതിയിട്ടുണ്ട്. അമേരിക്കന്‍ ചലച്ചിത്ര നിര്‍മ്മാതാവ് യൂജിന്‍ ജാരെക്കിയുടെ ദി സ്‌കിസ് ബില്യണ്‍ ഡോളര്‍മാന്‍ എന്ന ഡോക്യുമെന്ററിയുടെ പ്രചരണാര്‍ത്ഥം എത്തിയതായിരുന്നു അദ്ദേഹം. ഗാസയില്‍ നടക്കുന്ന വംശഹത്യയെക്കുറിച്ച് അദ്ദേഹം വേദിയില്‍ സംസാരിക്കുകയും ചെയ്തു.



