പുല്ലുമേട് കാനന പാതയിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശിയായ അയ്യപ്പഭക്തനെ രക്ഷപ്പെടുത്തി. ഉരക്കുഴി റോഡിൽ പോടംപ്ലാവിനടുത്തായാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. സന്നിധാനത്തു നിന്നും റെസ്ക്യൂ ടീം ഇന്ന് വൈകിട്ട് നാലരയോടെ അവിടെയെത്തി ഭക്ഷണം കഴിക്കാതെ ക്ഷീണിച്ച് അവശനായി നടക്കാനാവത്ത നിലയിലായ ദണ്ഡപാണി(35)യെ സ്‌ട്രെച്ചറിൽ ചുമന്നു പുറത്ത് എത്തിക്കുകയായിരുന്നു. പോലീസ്, വനം വകുപ്പ്, എൻ ഡി ആർ എഫ് എന്നിവരടങ്ങിയ സംഘമാണ് രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടത്.



