Saturday, December 27, 2025
No menu items!
Homeവാർത്തകൾകാനഡയിൽ സ്റ്റുഡന്റ് വിസയിൽ എത്തിയ 47,000 പേരെ 'കാണാനില്ല' കൂടുതലും ഇന്ത്യക്കാരെന്ന് മൈഗ്രേഷൻ ഇന്റഗ്രിറ്റി മേധാവി

കാനഡയിൽ സ്റ്റുഡന്റ് വിസയിൽ എത്തിയ 47,000 പേരെ ‘കാണാനില്ല’ കൂടുതലും ഇന്ത്യക്കാരെന്ന് മൈഗ്രേഷൻ ഇന്റഗ്രിറ്റി മേധാവി

ഒട്ടാവ: കാനഡയിൽ നിലവിൽ 47,000 വിദേശ വിദ്യാർത്ഥികൾ നിയമവിരുദ്ധമായി താമസിക്കുന്നുണ്ടെന്ന് ഇമിഗ്രേഷൻ, അഭയാർത്ഥി, പൗരത്വ വകുപ്പ് കാനഡ ഹൗസ് ഓഫ് കോമൺസ് കമ്മിറ്റിയിൽ വെളിപ്പെടുത്തി. വിദ്യാർത്ഥികളായി രാജ്യത്ത് പ്രവേശിച്ചെങ്കിലും പിന്നീട് വിസാ നിബന്ധനകൾ ലംഘിച്ചെന്നും അതിനാൽ അവർക്ക് രാജ്യത്ത് തുടരാൻ യോഗ്യതയില്ലെന്നും നാഷണൽ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. കാനഡയിൽ വിദ്യാർത്ഥികളായി പ്രവേശിച്ച 47,175 പേർ വിസ നിബന്ധനകൾ പാലിക്കാത്തവരാകാൻ സാധ്യതയുണ്ടെന്ന് ഏജൻസിയിലെ മൈഗ്രേഷൻ ഇന്റഗ്രിറ്റി മേധാവി ആയിഷ സഫർ പറഞ്ഞു. വിസയുടെ നിബന്ധനകൾ അനുസരിച്ച് അവർ ക്ലാസുകളിൽ പങ്കെടുക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.

ഏറ്റവും കൂടുതൽ തട്ടിപ്പ് കണ്ടെത്തിയ ഏതെങ്കിലും പ്രത്യേക രാജ്യങ്ങൾ ഉണ്ടോ എന്ന ചോദ്യവുമുയർന്നു. കൺസർവേറ്റീവ് എംപി മിഷേൽ റെമ്പൽ ഗാർനെ ഗാർണറാണ് ഇക്കാര്യം ചോദിച്ചത്. ഇന്ത്യയിൽ നിന്നുള്ളവരാണ് മുൻപന്തിയിലെന്ന് സഫർ ഉത്തരം നൽകി. കാനഡയിലെ പോസ്റ്റ്-സെക്കൻഡറി സ്ഥാപനങ്ങൾ വഴിയാണ് ഈ കണക്ക് ലഭിച്ചതെന്ന് സഫർ പറഞ്ഞു. അന്താരാഷ്ട്ര വിദ്യാർത്ഥിയെക്കുറിച്ചുള്ള വിവരങ്ങൾ അവർക്ക് നഷ്ടപ്പെട്ടുവെന്നും അവർ റിപ്പോർട്ട് ചെയ്തു. ഈ വിദ്യാർത്ഥികൾ പൂർണ്ണമായും വിസാ നിബന്ധനകൾ പാലിക്കാത്തവരാണോ എന്ന് ഇതുവരെ പൂർണമായി വ്യക്തമല്ല. വിസാ നിബന്ധനകൾ ലംഘിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ കൃത്യമായ എണ്ണം കണ്ടെത്തുന്നത് ഐആർസിസിക്ക് വെല്ലുവിളിയായാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. വിസ പാലിക്കാത്തവരെ കണ്ടെത്തി നീക്കം ചെയ്യുന്നത് കാനഡ ബോർഡർ സർവീസസ് ഏജൻസിയുടെ ഉത്തരവാദിത്തമാണെന്ന് അവർ പറഞ്ഞു.

കാനഡയിലെ ഏതൊരു വിദേശ പൗരനും കാനഡ ബോർഡർ സർവീസസ് ഏജൻസിയുടെ പരിധിയിൽ വരുമെന്നും നിയമലംഘകരെ കണ്ടെത്തണമെന്നും ഗാർണറുടെ ചോദ്യത്തിന് മറുപടി നൽകവേ അവർ പറഞ്ഞു. ഒരു അന്താരാഷ്ട്ര വിദ്യാർത്ഥി ക്ലാസുകളിൽ പങ്കെടുക്കുന്നത് നിർത്തിയാൽ സ്കൂളുകൾ ഐആർസിസിയിൽ റിപ്പോർട്ട് ചെയ്യും. അന്വേഷിച്ച് കണ്ടെത്തിയാൽ അത്തരം വ്യക്തികളെ കാനഡ ബോർഡർ സർവീസസ് ഏജൻസിയിലേക്ക് റഫർ ചെയ്യാം. എന്നാൽ സ്ഥാപനം റിപ്പോർട്ട് ചെയ്തില്ലെങ്കിൽ അത്തരം വിദ്യാർത്ഥികളെ ട്രാക്ക് ചെയ്യാൻ ഐആർസിസിക്ക് സ്വന്തമായി സംവിധാനമില്ല. ഈ വർഷം ആദ്യം മാത്രം, സ്റ്റുഡന്റ് വിസയിൽ രാജ്യത്ത് പ്രവേശിച്ച 50,000 വിദേശ പൗരന്മാരെ അവർ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ ഹാജരില്ല എന്ന് റിപ്പോർട്ട് ചെയ്തു. അതിൽ 19,582 പേർ ഇന്ത്യൻ പൗരന്മാരായിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments