ചെങ്ങമനാട്: കാലടി പ്ളാന്റേഷനിലെ പി സി കെ കല്ലാല എസ്റ്റേറ്റ് കുളിരാംതോട് ഭാഗത്ത് വച്ച് കഴിഞ്ഞ രാത്രി കാട്ടാന ആക്രമണത്തിൽ ഇന്നോവ കാർ തകർന്നു. കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ ഓടി രക്ഷപ്പെട്ടു. ജോയി, ബേസിൽ, ജോസ് തുങ്ങിയവർ കാട്ടാനയെ കണ്ട് കാറ് നിർത്തി ഓടി രക്ഷപ്പെട്ടു. ആന കാറിൽ ആക്രമണം നടത്തി മടങ്ങി എന്നാണ് പറയുന്നത്. കഴിഞ്ഞ ആഴ്ച ഒരു ദമ്പതികളെ ആക്രമിച്ചിരുന്നു. ഇടയ്ക്കിടെ ഇവിടെ കാട്ടാനകളെ കാണുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.



