എറണാകുളം, തൃശൂർ, ഇടുക്കി, കോട്ടയം ജില്ലകൾ ഉൾപ്പെടുന്ന എറണാകുളം റീജിയണൽ മിൽമ യൂണിയൻ ആയിരത്തിലധികം സംഘങ്ങളിൽ നടപ്പാക്കിയ വേനൽക്കാല താപനില ഇൻഷുറൻസ് പദ്ധതിയിൽ ആനുകൂല്യങ്ങൾ ലഭ്യമാക്കിയതിന് കാഞ്ഞൂർ ക്ഷീരോൽപാദക സഹകരണ സംഘത്തിന് പ്രത്യേക അംഗീകാരം ലഭിച്ചു. ഏറ്റവും കൂടുതൽ തുക കർഷകർക്ക് ലഭ്യമാക്കിയതിന് രണ്ടാം സ്ഥാനമാണ് ലഭിച്ചത്. കാഞ്ഞൂർ സംഘത്തിൽ മാത്രം കർഷകർക്ക് 208000 രൂപ ആനുകൂല്യം ലഭിച്ചു. ബഹുമാനപ്പെട്ട മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണിയിൽ നിന്ന് ഉമ തോമസ് എംഎൽഎയുടെയും, മിൽമ ചെയർമാൻ എം ടി ജയന്റെയും സാന്നിധ്യത്തിൽ കാഞ്ഞൂർ ക്ഷീരോൽപാദക സഹകരണ സംഘത്തിന് വേണ്ടി പ്രസിഡന്റ് കെ എൻ കൃഷ്ണകുമാറും, സെക്രട്ടറി അനിത കെ റാമും ചേർന്ന് ചെക്ക് ഏറ്റുവാങ്ങി.