കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജും കോട്ടയം ജില്ലാ എംപ്ലോയമെൻ്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റെറും സംയുക്തമായി ‘ദിശ 2024’ എന്ന പേരിൽ തൊഴിൽ മേള നടത്തുന്നു.
SSLC മുതൽ യോഗ്യതയുള്ള പതിനെട്ടിനു മുകളിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം. 15ലധികം കമ്പനികൾ 750ലേറെ ഒഴിവുകൾ. ഒക്ടോബർ 26, ശനിയാഴ്ച രാവിലെ 9.00 മുതലാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിൽ വച്ച് ജോബ് ഫെയർ നടക്കുന്നത്.
https://bit.ly/3Nf7uxh ഫെയറിൽ പങ്കെടുക്കുന്നതിന് ഓൺലൈൻ രജിഷ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. ഓൺലൈൻ രജിഷ്ട്രേഷൻ നടത്താൻ സാധിക്കാത്തവർക്ക് സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും. ഉദ്യോഗാർത്ഥികൾ നിർബന്ധമായും ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാനും സർട്ടിഫിക്കറ്റുകളുടെയും ബയോഡാറ്റയുടെയും 5 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുവാനും ശ്രദ്ധിക്കണമെന്ന് സംഘാടകർ നിഷ്കർഷിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് Employability Center Kottayam എന്ന facebook പേജ് സന്ദർശിക്കുക /0481-2563451. പ്രവേശനം സൗജന്യമാണ്.



