കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ പരിധിയിൽ നിലവിൽ ജൈവകൃഷി ചെയ്യുന്ന വരും, ജൈവകൃഷി ചെയ്യാൻ താല്പര്യമുള്ളവരുടെയും ഒരു ലോക്കൽ യോഗം ചേർന്ന് ജൈവകൃഷി ചെയ്യുന്നവർക്ക് പി.ജി. എസ് ഓർഗാനിക് സർട്ടിഫിക്കറ്റ് നൽകുവാൻ കൃഷി വകുപ്പ് തീരുമാനിച്ചിരിക്കുന്നു.
പി.ജി. എസ് ഓർഗാനിക് സർട്ടിഫിക്കേഷന് വേണ്ടി കർഷകർ എങ്ങനെ കൃഷി ചെയ്യണം, സർട്ടിഫിക്കറ്റ് എങ്ങനെ ലഭിക്കും, സർട്ടിഫിക്കറ്റ് ലഭിച്ചാൽ ഉള്ള ഗുണങ്ങൾ, മറ്റു കാര്യങ്ങൾ സംബന്ധിച്ച് തിരുവല്ല കേന്ദ്രമായി പ്രവർത്തിക്കുന്ന “ലാക്കോൺ ” എന്ന ഏജൻസിയുടെ ഉദ്യോഗസ്ഥർ 2024 ഒക്ടോബർ 16 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കപ്പാട് “ക്ലമെന്റ്സ്” ക്ലബ്ബിൽ വെച്ച് ഒരു ക്ലാസ് നടത്തുന്നതാണ്. ഈ ക്ലാസിൽ പരമാവധി കർഷകർ പങ്കെടുത്ത് പദ്ധതിയുടെ പ്രയോജനം എല്ലാവർക്കും ലഭിക്കുന്നതിനും, വിജയകരമായി പദ്ധതി നടപ്പാക്കുന്നതിനും എത്തിച്ചേരണമെന്ന് കാഞ്ഞിരപ്പള്ളി കൃഷി ഓഫീസർ അറിയിക്കുന്നു.