കാഞ്ഞിരപ്പള്ളി: CPI(M) കേന്ദ്ര കമ്മിറ്റിയംഗവും CITU അഖിലേന്ത്യാ സെക്രട്ടറിയുമായ A R സിന്ധുവിൻ്റെ മാതാവും, റിട്ട.അദ്ധ്യാപകൻ പരേതനായ ആളുറുമ്പിൽ രാമകൃഷ്ണൻ നായരുടെ ഭാര്യയുമായ കാഞ്ഞിരപ്പള്ളി എലിക്കുളം ആളുറുമ്പിൽ ആനന്ദവല്ലിയമ്മ (92) അന്തരിച്ചു. A R സാബു (ദേശാഭിമാനി ), A R മീന (ആണ്ടുമഠം, പൊൻകുന്നം) എന്നിവരും മക്കളാണ്. മുൻ സുൽത്താൻ ബത്തേരി MLA പി.കൃഷ്ണപ്രസാദ്, പൊൻകുന്നം ജനകീയവായനശാല സെക്രട്ടറിയും കവിയുമായ പി.മധു, എലിക്കുളം പഞ്ചായത്ത് മുൻ മെമ്പർ ശ്രീമതി ശ്രീവിദ്യ സാബു എന്നിവർ മരുമക്കളാണ്.
മഞ്ചക്കുഴിയിലെ വീട്ടിൽ നാളെ രാവിലെ 8.30 മുതൽ പൊതുദർശനം. സംസ്കാരം നാളെ ( Oct. 12) ഉച്ചക്ക് 1 മണിക്ക് എലിക്കുളം മഞ്ചക്കുഴിയിലുള്ള വീട്ടുവളപ്പിൽ