Sunday, March 22, 2026
No menu items!
Homeവാർത്തകൾകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റമുട്ടലിനിടെ സൈനികന് വീരമൃത്യു

കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റമുട്ടലിനിടെ സൈനികന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപോരയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. ഇന്നലെ രാത്രി തീവ്രവാദികളുമായുള്ള ഏറ്റുട്ടലിനിടെയാണ് ജവാന്‍ വീരമൃത്യു വരിച്ചതെന്ന് സൈന്യം അറിയിച്ചു. ഇന്നലെ രാത്രിയോടെയാണ് ബാരാമുളള ജില്ലയിലെ സോപോരായില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചത്. ഇതേതുടര്‍ന്ന് സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചിരുന്നു. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന സ്ഥലം തകര്‍ക്കുന്നതിനിടെ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും സൈന്യം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments