Thursday, December 25, 2025
No menu items!
Homeവാർത്തകൾകശാപ്പുകാർ തട്ടികൊണ്ടുപാകാൻ ശ്രമിച്ച അമ്പലക്കാള കൊമ്പിലും കാലിലും കയർ കുരുങ്ങി ദയനീയാവസ്ഥയിൽ

കശാപ്പുകാർ തട്ടികൊണ്ടുപാകാൻ ശ്രമിച്ച അമ്പലക്കാള കൊമ്പിലും കാലിലും കയർ കുരുങ്ങി ദയനീയാവസ്ഥയിൽ

തിരുവില്വാമല: വില്വാദ്രിനാഥ ക്ഷേത്രത്തിൽ ഭക്തർ നടതള്ളിയ അമ്പലക്കാളയാണ് കശാപ്പുകാരുടെ ക്രൂരതയിൽ ദുരിതമനുഭവിക്കുന്നത്. തട്ടികൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിൽ കൊമ്പിലും കാലിലും കയർ കുരുങ്ങിയ കാള കശാപ്പുകാരിൽ നിന്നും രക്ഷനേടിയെങ്കിലും ഇപ്പോൾ ദുരിതത്തിലായിരിക്കുക ആണ്. വില്വാദ്രിനാഥ ക്ഷേത്രത്തിൽ ഗോശാല ഇല്ലെന്നും ഇത്തരം ഒരു വഴിപാട് ഇവിടെ നടക്കുന്നില്ലെന്നും ആണ് ക്ഷേത്ര അധികൃതർ നൽകുന്ന വിശദീകരണം.

തെരുവിൽ അലയുന്ന കന്നുകാലികളുടെ ഉത്തരവാദിത്വം ഗ്രാമപഞ്ചായത്ത് ഭരണ‌സമിതിക്ക് ആണെങ്കിലും ഈ വിഷയത്തിൽ പഞ്ചായത്ത് അധികൃതരും മൃഗസ്നേഹികളും മൗനത്തിലാണ്. തെരുവ് കന്നുകാലി നിയന്ത്രണത്തിനായ് പദ്ധതി തയ്യാറാക്കുമെന്ന് പഞ്ചായത്ത് ഭരണ സമിതി പറയുന്നുണ്ടെങ്കിലും യാതൊന്നും നടപ്പിലാവുന്നില്ല എന്നതും ഇത്തരത്തിൽ ദുരിതമനുഭവിക്കുവാൻ ആണ് കന്നുകാലികളുടെ വിധി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments