മലയിൻകീഴ്: നിള സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ പ്രതിമാസം വൈവിദ്ധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇത്തവണത്തെ പരിപാടിക്കൊപ്പം നിളയുടെ സെക്രട്ടറിയും എഴുത്തുകാരിയുമായ പ്രിയാശ്യാമിന്റെ മാമ്പൂക്കാലം എന്ന നോവൽ പ്രകാശനം ചെയ്യുകയാണ്. ഒക്ടോബർ 20-ന് വൈകിട്ട് 3 മണിക്ക് മലയിൻകീഴ് ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാലയിൽ നടക്കുന്ന ചടങ്ങിൽ ശിശുക്ഷേമസമിതി അധ്യക്ഷ അഡ്വ. ഷാനിഫ ബീഗം പുസ്തകം പ്രകാശനം ചെയ്യും. പരിപാടിയുടെ ഭാഗമായി ഉച്ചയ്ക്ക് 2 മണി മുതൽ പ്രമുഖകവികൾ പങ്കെടുക്കുന്ന കവിയരങ്ങ് ഉണ്ടായിരിക്കുന്നതാണ്.
സിജു ജെ നായർ (സെക്രട്ടറി,യുവജന സമാജം വനിതാ വേദി) പരിപാടിയിൽ സ്വാഗതം പറയും. കെ വാസുദേവൻ നായർ (പ്രസിഡന്റ്, നിള സാംസ്കാരികവേദി) അധ്യക്ഷത വഹിക്കും. ശ്രീ. ശശിധരൻ നായർ (സെക്രട്ടറി, ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാല) പുസ്തകം സ്വീകരിക്കും. റിട്ട. അധ്യാപികയും കവയിത്രിയുമായ ഗീത ഭാസ്കർ പുസ്തകം പരിചയപ്പെടുത്തും. വിളപ്പിൽ രാധാകൃഷ്ണൻ, ശാലിനി നേടുമങ്ങാട്, മഹേഷ് മാണിക്കം, ആശ കിഷോർ, മോഹൻ കുമാർ മാറനല്ലൂർ, രാജേന്ദ്രൻ ശിവഗംഗ എന്നിവർ പങ്കെടുക്കും.