Friday, August 1, 2025
No menu items!
Homeആരോഗ്യ കിരണംകഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങളുണ്ടായത് കേരളത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍

കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങളുണ്ടായത് കേരളത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍

തിരുവനന്തപുരം: കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങളുണ്ടായത് കേരളത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍. ജനുവരിക്കും ഡിസംബര്‍ ആറിനുമിടയില്‍ സംസ്ഥാനത്ത് 66 കോവിഡ് മരണങ്ങളുണ്ടായെന്നും കണക്കുകള്‍ പറഞ്ഞു. കര്‍ണാടകത്തില്‍ 39 പേരും മഹാരാഷ്ട്ര, ഡല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങളില്‍ മുപ്പതിലധികംപേര്‍ മരിച്ചതായും കേന്ദ്രം പുറത്തുവിട്ട കണക്കുകള്‍ പറഞ്ഞു.

2023-ല്‍ സംസ്ഥാനത്ത് 87,242 പേര്‍ക്ക് കോവിഡ് ബാധിക്കുകയും 516 പേര്‍ മരിക്കുകയുംചെയ്തു. 2022-ല്‍ 15,83,884 പേര്‍ക്ക് രോഗം ബാധിക്കുകയും 24,114 പേര്‍ മരിക്കുകയുംചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് 5597 പേര്‍ക്ക് കോവിഡ് ബാധിച്ചതായാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇപ്പോള്‍ കോവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങളൊന്നുമില്ല. 2023 നവംബറില്‍ സ്ഥിരീകരിച്ച ജെഎന്‍ 1 എന്ന വകഭേദമാണ് ഇപ്പോഴുള്ളത്. നിര്‍ബന്ധമല്ലാത്തതിനാല്‍ സംസ്ഥാനത്ത് കോവിഡ് പരിശോധനകള്‍ കുറഞ്ഞിട്ടുണ്ട്. പനിക്കൊപ്പം ശ്വാസതടസ്സമോ മറ്റ് ഗുരുതരരോഗങ്ങളോ ഉള്ളവരോട് മാത്രമാണ് ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ ആവശ്യപ്പെടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments