കോട്ടയം : കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ഇന്ന് ഉണ്ണികൃഷ്ണൻ ഗുരുക്കളുടെ വയലിൻ ഗാന തരംഗിണി. ആയുർവേദ കളരി മർമ്മ ചികിത്സാ രംഗത്ത് 40 വർഷത്തിലധികം വർഷം ചികിത്സ പാരമ്പര്യമുള്ള ഗുരുക്കൾക്ക് വയലിൻ സംഗീതത്തിലും പ്രാവീണ്യമുണ്ട്.പലവിധ ആരോഗ്യ പ്രശ്നങ്ങളുമായി കേരളത്തിനകത്തുനിന്നും പുറത്ത് നിന്നും വിദേശങ്ങളിൽ നിന്നും നിരവധി ആളുകൾ ഗുരുക്കളേ തേടി വന്ന് ആശ്വാസം നേടി മടങ്ങാറുണ്ട് ചവിട്ടിതിരുമ് ഉൾപ്പെടെയുള്ള കളരി മർമ്മ ചികിത്സയിൽ പ്രഗത്ഭനായ ഗുരുക്കൾക്ക് ഒട്ടനവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട് ചികിത്സാ തീരക്കിനിടയിലും സംഗീത ത്തെ പ്രത്യേകിച്ച് വയലിൻ സംഗീതത്തെ സ്നേഹിക്കുന്ന ഉണ്ണികൃഷ്ണൻ ഗുരുക്കളുടെ വയലിൻ ഗാന തരംഗിണി ഇഷ്ടപ്പെടുന്നവർ ഏറെയാണ്.ഇന്ന് വൈകിട്ട് 4മുതൽ 5 വരെയാണ് ഗുരുക്കളുടെ വയലിൻ ഗാനതരംഗണി നടക്കുന്നത്



