Monday, July 7, 2025
No menu items!
Homeവാർത്തകൾകളമശ്ശേരി കാർഷികോത്സവ സമ്മേളനം; മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് ചാക്കോളാസ് പവിലിയനിൽ ഉദ്ഘാടനം...

കളമശ്ശേരി കാർഷികോത്സവ സമ്മേളനം; മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് ചാക്കോളാസ് പവിലിയനിൽ ഉദ്ഘാടനം ചെയ്യും

കളമശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയൻ കളമശ്ശേരി കാർഷികോത്സവ സമ്മേളനം ഇന്ന് (സെപ്റ്റംബർ 12) വൈകിട്ട് നാലിന് കളമശ്ശേരി ചാക്കോളാസ് പവിലിയനിൽ ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷനാകും.

ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ള , കെഐഎൽഇ ചെയർമാൻ കെ എൻ ഗോപിനാഥ്, ഡിപിസി അംഗം ജമാൽ മണക്കാടൻ എന്നിവരും നിയോജക മണ്ഡലത്തിലെ സഹകരണ ബാങ്ക് പ്രസിഡൻറുമാരും സംഘാടക സമിതി ജനറൽ കൺവീനർ വിജയൻ പള്ളിയാക്കലും സംസാരിക്കും. നാളെ (സെപ്റ്റംബർ 13 ) യാണ് കാർഷികോത്സവ സമാപനം. സമാപന ദിനത്തിൽ വടം വലി, ഓണം പൂക്കള മത്സരങ്ങൾ അരങ്ങേറും.

നാടിനെ ഒന്നാകെ ആഘോഷത്തിലാക്കിയ കാർഷികോത്സവത്തിന് വെള്ളിയാഴ്ചയാണ് കൊടിയിറങ്ങുക. ഉപ്പു തൊട്ടു കർപ്പൂരം വരെ എന്തും ലഭിക്കുന്നതായി കാർഷികോത്സവം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments