നെടുമങ്ങാട്: നെടുമങ്ങാട് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നെടുമങ്ങാട്ടെ മുന്‍കാല സാമൂഹിക പ്രവര്‍ത്തകനും, കല്ലിംഗല്‍ ബജാജ് ഉടമയുമായ കല്ലിംഗല്‍ ബഷീര്‍ ഹാജിയുടെ പതിനാലാമത് അനുസ്മരണയോഗവും, ഭക്ഷ്യ കിറ്റുകളുടെ വിതരണവും സംഘടിപ്പിച്ചു. യോഗം സാംസ്‌കാരിക വേദി ചെയര്‍മാന്‍ നെടുമങ്ങാട് ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പുലിപ്പാറ യൂസഫ് അധ്യക്ഷനായി. ചടങ്ങില്‍ നെടുമങ്ങാട് എം.നസീര്‍, വെമ്പില്‍ സജി, മൂഴിയില്‍ മുഹമ്മദ് ഷിബു, വഞ്ചുവം ഷറഫ്, തോട്ടുമുക്ക് പ്രസന്നന്‍, ഇല്യാസ് പത്താംകല്ല്, രാജു.ആര്‍, സത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.



