Wednesday, July 9, 2025
No menu items!
Homeവാർത്തകൾകല്ലാർകുട്ടി, പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു

കല്ലാർകുട്ടി, പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു

ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി കല്ലാർകുട്ടി, തൃശൂർ പൊരിങ്ങൽക്കുത്ത് ഡാമുകളുടെ ഷട്ടറുകൾ തുറന്നു. കല്ലാർകുട്ടിയിലെ മൂന്ന് ഷട്ടറുകൾ ഉയർത്തി നിയന്ത്രിതമായ അളവിൽ വെള്ളം പുറത്തെക്കൊഴുക്കുകയാണ്. മലയോരമേഖലകളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് ജലനിരപ്പുയർന്ന പശ്ചാത്തലത്തിലാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നത്.

മുതിരപ്പുഴ, പെരിയാർ തീരങ്ങളിൽ ഉള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജലനിരപ്പ് ഉയരുകയാണെങ്കിൽ പാംബ്ലാ ഡാമും തുറക്കുമെന്ന് അധികൃതർ അറിയിച്ചു. നദികളിൽ ജലനിരപ്പുയരാൻ സാധ്യതയുള്ളതിനാൽ മീൻപിടിക്കാനടക്കം ഇറങ്ങരുതെന്നും നിർദേശമുണ്ട്. ഇടുക്കിയിലെത്തുന്ന വിനോദസഞ്ചാരികൾ വെള്ളച്ചാട്ടത്തിനടുത്തേക്ക് പോവരുതെന്നും വെള്ളച്ചാട്ടത്തിൽ ഇറങ്ങരുതെന്നും അധികൃതർ നിർദേശിച്ചു.

ശക്തമായ മഴയെതുടർന്ന് തൃശൂരിലെ പൊരിങ്ങൽക്കുത്ത് ഡാമിലെ രണ്ട് ഷട്ടറുകളാണ് തുറന്നത്. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
പെരിങ്ങൽകുത്ത് ഡാമിലെ ഷട്ടറുകൾ രണ്ട് സെ.മീ വീതമാണ് ഉയർത്തിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments