Monday, February 16, 2026
No menu items!
Homeവാർത്തകൾകല്യാണരാമനിലെ പാട്ടിന് സിംപിൾ ഡാൻസുമായി ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥർ

കല്യാണരാമനിലെ പാട്ടിന് സിംപിൾ ഡാൻസുമായി ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥർ

ശരിക്കും രക്ഷകരാണ് അ​ഗ്നിശമന സേന. ഏത് നിമിഷവും സഹായത്തിനായി വരുന്ന വിളി പ്രതീക്ഷിച്ച് നിൽക്കുന്നവർ. ചെയ്യുന്ന ജോലി ​ഗൗരവമുള്ളതായത് കൊണ്ട് അ​ഗ്നിശമന സേനാം​ഗങ്ങൾ അതിന്റേതായ അച്ചടക്കവും ചിട്ടയുമൊക്കെ ഉള്ളവരുമാണ്. ജീവൻ രക്ഷാ പ്രവർത്തനം ആയതുകൊണ്ട് തന്നെ എപ്പോഴും ഒരു ജാ​ഗ്രതയും കാണും. ഏത് കഠിനമായ ജോലിക്കിടയിൽ ആരായാലും ഒരു റിലാക്സേഷൻ ആരാണ് ആ​ഗ്രഹിക്കാത്തത്. ഇവിടെയും ഒഴിവ് സമയം രസകരമാക്കിയിരിക്കുകയാണ് ഒരു കൂട്ടം അ​ഗ്നിശമനാ സേനാം​ഗങ്ങൾ.

നീണ്ട ദിവസത്തെ കഠിനാധ്വാനത്തിന് ശേഷം ഇത്തിരി പാട്ടം ഡാൻസുമായാണ് അ​ഗ്നിശമന സേനാം​ഗങ്ങൾ തങ്ങളുടെ ഒഴിവ് വേള ആഘോഷമാക്കിയത്. സംഭവം വൈറലുമായി. കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസിന്റെ കൊല്ലങ്കോട് ഡിവിഷനിലെ അ​ഗ്നിശമന സേനാം​ഗങ്ങൾ അവരുടെ ഫയർ സർവീസ് വാഹനത്തിനുള്ളിൽ വെച്ചാണ് കല്യാണരാമൻ സിനിമയിലെ തിങ്കളേ പൂത്തിങ്കളേ എന്ന പാട്ടിന് ഇരുന്നുകൊണ്ട് തന്നെ ചെറിയ സ്റ്റെപ്പുകൾ വെച്ചത്. ​ഗൗരവം നിറഞ്ഞ മുഖങ്ങളിൽ ചിരിയും നാണവുമൊക്കെ നിറഞ്ഞു. ഡ്യൂട്ടി കഴിഞ്ഞുള്ള വിശ്രമവേളകൾ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്
നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ആ നീല പേന പോക്കറ്റിൽ കുത്തിയ സാറിനെ നോക്കി വെച്ചോ. പുള്ളിയുടെ കൈയ്യിൽ ഒത്തിരി ഐറ്റം ഉണ്ടെന്ന് തോന്നുന്നു. പോലീസ് അസോസിയേഷൻ പരിപാടിയ്ക്ക് ഉപകാര പെടും, മാറി ചിന്തിക്കുന്നവർ വരുമ്പോൾ മാറ്റങ്ങളും ഉണ്ടാവും, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments