Tuesday, July 8, 2025
No menu items!
Homeവാർത്തകൾകലോത്സവത്തിന് ജനുവരി 4 മുതൽ 8 വരെ കിഴക്കേകോട്ടയിൽ ഗതാഗത നിയന്ത്രണം

കലോത്സവത്തിന് ജനുവരി 4 മുതൽ 8 വരെ കിഴക്കേകോട്ടയിൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്നതിനാൽ കിഴക്കേകോട്ടയിൽ ട്രാഫിക് നിയന്ത്രണം. കലോത്സവം നടക്കുന്ന ജനുവരി 4 മുതൽ 8 വരെ കാലയളവിൽ കിഴക്കേകോട്ടയിൽ ട്രാഫിക് നിയന്ത്രണം  ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കിഴക്കേകോട്ട മുതൽ ഗണപതി ക്ഷേത്രം വരെ റോഡിന്റെ ഇരുവശങ്ങളിലും കെഎസ്ആർടിസിയുടെയും സ്വകാര്യ വാഹനങ്ങളിടെയും സർവ്വീസ് നടത്താൻ അനുവദിക്കില്ല. ഈ ഭാഗങ്ങളിൽ നിന്നുള്ള സർവ്വീസുകൾ അട്ടക്കുളങ്ങര വെട്ടിമുറിച്ച കോട്ട, കോട്ടയ്ക്കകം, പാർക്കിംഗ് കേന്ദ്രങ്ങളിൽ നിന്നും  നടത്തുമെന്നും മന്ത്രി അറിയിച്ചു.  ഒരേസമയം 20 വരികളിലായി നാലായിരം പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലാണ് പന്തൽ ഒരുക്കുന്നതെന്നതിനാൽ പ്രദേശത്ത് മണിക്കൂറിൽ പതിനായിരം പേരെയാണ് പ്രതീക്ഷിക്കുന്നത്. കിഴക്കേക്കോട്ടയിൽ വാഹനാപകടങ്ങളും കാൽനടക്കാർ മരണപ്പെടുന്ന സാഹചര്യവും കണക്കിലെടുത്താണ് നാളെ മുതൽ കർശന നിയന്ത്രണത്തിന് തീരുമാനം. 

കൂടാതെ, ഓരോ വേദികളിൽ നിന്നും മറ്റിടങ്ങളിലേക്ക് സഞ്ചരിക്കാൻ സ്കൂൾ ബസുകളുണ്ടാകും.കലോത്സവ വേദികളിലേക്ക് സൗജന്യമായി ഓട്ടോ സർവീസ് നടത്താൻ ഒരുക്കമാണെന്ന് വിവിധ ട്രേഡ് യൂണിയനുകൾ അറിയിച്ചിരിക്കുന്നതിനാൽ ഓട്ടോ സർവീസും ലഭ്യമാകും. വെള്ളിയാഴ്ച മുതൽ റെയിൽവേസ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ എത്തിച്ചേരുന്ന മത്സരാർത്ഥികളെ രജിസ്ട്രേഷൻ കൗണ്ടറിലേക്കും, താമസ സ്ഥലത്തേക്കും, ഭക്ഷണപന്തലിലേക്കും എത്തിക്കുന്നതിന് പ്രത്യേക ഗതാഗത സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. 

ബസ് സ്റ്റാന്‍റ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും മത്സരാർത്ഥികളെ സ്വീകരിച്ച് വേദികളിലും, അക്കോമെഡേഷൻ സെന്‍ററുകളിലും, ഭക്ഷണപന്തലിലും എത്തിക്കുന്നതിന് ആവശ്യമായ വാഹനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഈ വാഹനങ്ങളുടെ ഡ്രൈവർമാർക്ക് മോട്ടോർവാഹന വകുപ്പ് ട്രൈയിനിംഗ് നൽക.കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് മേളയ്ക്കെത്തുന്ന വാഹനങ്ങളിൽ പ്രത്യേക തിരിച്ചറിയൽ കോഡുകളോട് കൂടിയ സ്റ്റിക്കറുകൾ പതിക്കാനും തീരുമാനിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments