മലപ്പുറം: വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കലാ-സാഹിത്യപ്രവര്‍ത്തകരെ ഒന്നിപ്പിക്കുകയും അവരുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും ചെയ്യുകയാണ് ഇന്‍ഡിപ്പെന്‍ഡന്‍റ് ആര്‍ടിസ്റ്റ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യമെന്നും ഈ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടന കോണ്‍ഗ്രസില്‍ ആദ്യമാണെന്നും മലപ്പുറം ഡി സി സി പ്രസിഡന്‍റ് അഡ്വ. വി എസ് ജോയി പറഞ്ഞു. ഇന്‍ഡിപ്പെന്‍ഡന്‍റ് ആര്‍ടിസ്റ്റ് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി രൂപവത്കരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ പ്രസിഡന്‍റ് നൗഫല്‍ മേച്ചേരി ആദ്ധ്യക്ഷ്യം വഹിച്ചു. ഡി സി സി സെക്രട്ടറിയും ഐ എ സി രക്ഷാധികാരിയുമായ പി സി വേലായുധന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ജനറല്‍ മുഹമ്മദ് അലി എന്‍ വി, ദേശീയ വൈസ് പ്രസിഡന്‍റുമാരായ കെ എം ഗിരിജ, എ വി മനോജ് കുമാര്‍, ദേശീയ സെക്രട്ടറി എസ് പി അബൂബക്കര്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരായ സുജാത പരമേശ്വരന്‍, ഉമ്മുജാസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ഭാരവാഹികളായി പ്രശാന്ത് തിരുവാലി(പ്രസിഡന്‍റ്), സാന്ദ്ര അമ്പലക്കാട് (വൈസ് പ്രസിഡന്‍റ്), മുരളി മംഗലശ്ശേരി (ജന. സെക്രട്ടറി), പി മനോജ്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.