പെരിനാട് കലാവേദി കൊല്ലം ജില്ല പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് ആർ. കെ നാരായണ പിള്ളയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള കൊല്ലം ജില്ലയിലെ മികച്ച ജില്ലാ പഞ്ചായത്ത് അംഗത്തിനുള്ള ആർകെ നാരായണപിള്ള പുരസ്കാരത്തിന് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ശാസ്താംകോട്ട ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് അഗംവുമായ ഡോ. പി കെ ഗോപൻ അർഹനായി. കൊല്ലം ജില്ലാ കൗൺസിലിന്റെ വൈസ് പ്രസിഡന്റും സുപ്രസിദ്ധ കാഥികനുമായിരുന്ന കടവൂർ ബാലന്റെ സ്മരണാർത്ഥം കലാ സാംസ്കാരിക സാമൂഹിക – രാഷ്ട്രീയ വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രവർത്തനത്തിന് ഏർപ്പെടുത്തിയിട്ടുള്ള കടവൂർബാലൻ പുരസ്കാരത്തിന് നാടൻ കലാപ്രവർത്തകനും നാടൻപാട്ടുകലകാരനും സാംസ്കാരിക പ്രവർത്തകനുമായ ഉല്ലാസ് കോവൂർ അർഹനായി.
തൃക്കടവൂർ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റും പത്രാധിപരും ആയിരുന്ന കടവൂർ സി കെ ഗോവിന്ദപിള്ളയുടെ സ്മരണാർത്ഥം കൊല്ലം കോർപറേഷനിലെ മികച്ച കൗൺസിലർക്ക് ഏർപ്പെടു ത്തിയിരിക്കുന്ന സി കെ ഗോവിന്ദപിള്ള പുരസ്കാരത്തിന് പോർട്ട് ഡിവിഷൻ കൗൺസിലർ ജോർജ് ഡി കാർട്ടിൽ അർഹനായി.
ഉല്ലാസ് കോവൂർ

കലയും, പൊതു പ്രവർത്തനവും സമന്വയിപ്പിച്ച വേറിട്ട വ്യക്തിത്വം. നാടൻകലാ ഗവേഷകൻ, നാടൻ പാട്ട് കലാകാരൻ, ദൃശ്യ മാധ്യമ പ്രവർത്തകൻ എന്നീ നിലകളിൽ ഏറെ പ്രമുഖൻ. ചരിത്രത്തിൽ ബിരുദാനന്തര ബിരുദധാരി. 2001 ൽ നാടൻ പാട്ടിൽ കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന്റെ റിസർച്ച് സ്കോളർഷിപ്പ്, 2003 ൽ ഇന്ദിരാ ഗാന്ധി മെമ്മോറിയൽ നാഷണൽ ട്രസ്റ്റ് ന്യൂ ദില്ലിയുടെ ഫെല്ലോഷിപ്പ്, 2007 ൽ തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെ യുവ പ്രതിഭ പുരസ്‌ക്കാരം, 2018 ൽ കേന്ദ്ര സംസ്‌കാരിക വകുപ്പിന്റെ ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, എന്നി വ്യത്യസത വിഷയങ്ങളിൽ ഫോക്ക് ലോർ ഗവേഷണങ്ങൾക്കായി ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2006 മുതൽ സഹസംവിധായാകനായി 2012 വരെ ഏഷ്യാനെറ്റിലും, 2012 മുതൽ സംവിധായകനായി 2016 വരെ കൈരളി ടി വിയിലും ജോലിചെയ്യ്തു. മികച്ച ടെലിവിഷൻ പരിപാടിയ്ക്കുള്ള സംസ്ഥാന ദൃശ്യമാധ്യമ പുരസ്‌ക്കാരം, സംസ്ഥാന കൃഷി വകുപ്പിന്റെ ദൃശ്യമാധ്യമ പുരസ്‌ക്കാരവും, സി എച്ച് ഹരിദാസ് സ്മാരക ടെലിവിഷൻ പുരസ്‌കാരവും നേടി.
2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യു ഡി എഫ് സ്ഥാനാർഥിയായി കുന്നത്തൂർ നിയോജക മണ്ഡലത്തിൽ മത്സരിച്ചു. ആർ എസ് പി സംസ്ഥാന കമ്മിറ്റി അംഗം, ആർ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. ‘പച്ചില’ എന്ന കാർഷിക യൂ ട്യൂബ് ചാനലിലൂടെ പാരിസ്ഥിതി രാഷ്ട്രീയ രംഗത്തും സജീവമാണ്.സൂര്യ ടി വി യുടെ കുട്ടികളുടെ ചാനലയായ ‘കൊച്ചു ടീവി’ യിൽ “ഫോക്ക് സ്റ്റുഡിയോ” എന്ന നാടൻ പാട്ട് പരിപാടിയുടെ അവതാരകനാണ്. മൈനാഗപ്പള്ളി കോവൂർ സ്വദേശിയാണ്.