Sunday, August 3, 2025
No menu items!
Homeവാർത്തകൾകര്‍ഷകര്‍ ആശങ്കയില്‍; കുട്ടനാട്ടില്‍ കൃഷി ഇറക്കിയ പാടശേഖരങ്ങളിലെ നെല്‍ച്ചെടിയില്‍ കരിഞ്ചാഴി ആക്രമണം

കര്‍ഷകര്‍ ആശങ്കയില്‍; കുട്ടനാട്ടില്‍ കൃഷി ഇറക്കിയ പാടശേഖരങ്ങളിലെ നെല്‍ച്ചെടിയില്‍ കരിഞ്ചാഴി ആക്രമണം

കുട്ടനാട്: രണ്ടാംകൃഷി ഇറക്കിയ പാടശേഖരങ്ങളില്‍ കരിഞ്ചാഴിയുടെ ആക്രമണം കർഷകർ ആശങ്കയിലായി. വിത കഴിഞ്ഞു 12 ദിവസം കഴിഞ്ഞ കൃഷിയിടത്തിലും 25 ദിവസം പിന്നിട്ട കൃഷിയിടത്തിലും കരിഞ്ചാഴിയുടെ ആക്രമണം ഉണ്ട്. എടത്വ, നെടുമുടി കൃഷി ഭവൻ പരിധിയിലെ പാടശേഖരങ്ങളിലാണു ആക്രമണം കണ്ടെത്തിയിട്ടുള്ളത്. വെള്ളം കയറി കിടക്കുന്ന ഭാഗങ്ങളിലാണു കൂടുതല്‍ ആയി കരിഞ്ചാഴിയെയും കരിഞ്ചാഴിയുടെ മുട്ടകളും കണ്ടെത്തിയത്. രണ്ടാഴ്ചകള്‍ക്കു മുൻപു പാടശേഖരങ്ങളുടെ സമീപ പ്രദേശങ്ങളിലും വീടുകളിലും മറ്റും കരിഞ്ചാഴികളെ കൂട്ടമായി കണ്ടെത്തിയിരുന്നു.

രാത്രി കാലങ്ങളില്‍ ആണ് നെല്‍ച്ചെടികളുടെ നീര് ഊറ്റി കുടിക്കുന്നത്. ഇതിനാല്‍ ഇവയെ പെട്ടെന്നു കണ്ടുപിടിക്കാൻ പ്രയാസമാണ്.ഈർപ്പമുള്ള പ്രദേശങ്ങളിലാണു കരിഞ്ചാഴിയുടെ സാന്നിധ്യം കൂടുതലായി കാണുന്നത്. നെല്‍ച്ചെടികളുടെ ചുവട്ടില്‍ ഇരുന്നു നീര് ഊറ്റി കുടിക്കുന്നതു മൂലം നെല്‍ച്ചെടികള്‍ കരിഞ്ഞു പോകുന്നതാണു കൃഷി നാശത്തിനു കാരണമാകുന്നത്.

കൃഷിയിടത്തില്‍ കരിഞ്ചാഴി സാന്നിധ്യം കാണുന്ന പക്ഷം മങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രവുമായി ബന്ധപ്പെടുക.കീടനിരീക്ഷണ കേന്ദ്രവുമായി ബന്ധപ്പെടാനുള്ള നമ്പർ.ചമ്ബക്കുളം, പുളിങ്കുന്ന് : 9567819958, നെടുമുടി : 8547865338, കൈനകരി : 9961392082, എടത്വ : 9633815621, തകഴി : 9496764141, ആലപ്പുഴ : 7034342115, കരുവാറ്റ : 8281032167, പുന്നപ്ര : 9074306585, അമ്ബലപ്പുഴ : 9747731783, പുറക്കാട് : 9747962127.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments