തിരുനെല്ലി: കര്‍ക്കടക വാവുബലിക്ക് തിരുനെല്ലി ക്ഷേത്രത്തില്‍ ഒരുക്കം തുടങ്ങി. ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ മൂന്നു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ പാപനാശിനിക്കരയിലാണ് ബലിതര്‍പ്പണം. വിശ്വാസികളുടെ സൗകര്യാര്‍ഥം കൂടുതല്‍ ബലിസാധന വിതരണ, വഴിപാട് കൗണ്ടര്‍ പ്രവര്‍ത്തിക്കും. കൂടുതല്‍ വാധ്യാന്‍മാരെ നിയോഗിക്കും. വിവിധ ഭാഗങ്ങളില്‍നിന്നു ക്ഷേത്രത്തിലേക്കും തിരിച്ചും കെഎസ്ആര്‍ടിസി പ്രത്യക സര്‍വീസ് നടത്തും.
മുന്‍ വര്‍ഷങ്ങളില്‍ ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് പതിനായിരങ്ങളാണ് എത്തിയതെന്ന് പാരമ്പര്യ ട്രസ്റ്റി പി.ബി. കേശവദാസ്, എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.വി. നാരായണന്‍ നമ്പൂതിരി, മാനേജര്‍ പി.കെ. പ്രേമചന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.