മലപ്പുറം: കരുവാരക്കുണ്ട് കേരള എസ്റ്റേറ്റിന്റെ സീ വൺ ബ്ലോക്കിൽ കടുവാ സാന്നിധ്യം സ്ഥിരീകരിച്ചു. വനം വകുപ്പ് ആർആർടി സംഘം നടത്തിയ പരിശോധനയിലാണ് കടുവയെ കണ്ടത്. രാവിലെ മുതൽ എസ്റ്റേറ്റിൽ കടുവയിറങ്ങിയിട്ടുണ്ടെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് കടുവയെ കണ്ടത്. സൈലൻറ് വാലിയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണിത്. സൈലൻ്റ് വാലി കാട്ടിൽ നിന്നാണ് കടുവയെത്തിയത് എന്ന നിഗമനത്തിലാണ് വനം വകുപ്പ്. കടുവയെ കാട്ടിലേക്ക് കയറ്റാനുള്ള ശ്രമങ്ങൾ വനം വകുപ്പ് ആരംഭിച്ചു. അതേസമയം, പാലക്കാട് കഞ്ചിക്കോട് കാട്ടാനകൾ ഇപ്പോഴും കാടുകയറിയില്ല.



