ഭിന്നശേഷിക്കാർക്ക് താങ്ങാകുന്ന പ്രഖ്യാപനവുമായി ആരോഗ്യ വകുപ്പ് മന്ത്രി. 40 ശതമാനം ഭിന്നശേഷിയുള്ളവർക്ക് സ്വകാര്യ ബസുകളിലും യാത്ര ഇളവ് അനുവദിച്ച് ഉത്തരവിറക്കി സർക്കാർ. ഭിന്നശേഷിക്കാരുടെ ഒരു ആനൂകൂല്യവും നിഷേധിക്കപ്പെടാന്‍ പാടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. കരുതുലും കൈത്താങ്ങും അദാലത്തിന്റെ തിരുവല്ലയിലെ പരാതികള്‍ പരിഗണിക്ക മുന്നിലെത്തിയ പരാതി അടിസ്ഥാനമാക്കിയാണ് മന്ത്രിയുടെ നിര്‍ദേശം. ഇതുമറികടന്നാല്‍ കര്‍ശന നടപടിയെന്ന മുന്നറിയിപ്പും ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നല്‍കി.
ഭിന്നശേഷിക്കാർക്ക് നിലവിൽ കെഎസ്ആര്‍ടിസി ബസുകളിൽ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും സ്വകാര്യ ബസുകൾ പ്രത്യേക മാനദണ്ഡ പ്രകാരമാണ് ഇളവ് നൽകിയിരുന്നത്. ഭിന്നശേഷിക്കാര്‍ക്ക് അര്‍ഹമായിട്ടുള്ള യാത്രാ ആനൂകൂല്യം നല്‍കുന്നില്ല എന്നാ പരാതി ശ്രദ്ധയിൽപ്പെട്ടു അടിസ്ഥാനമാക്കി സംസ്ഥാനത്തെ ഭിന്നശേഷിക്കാര്‍ക്ക് അവര്‍ക്ക് അര്‍ഹമായ യാത്രാ ആനുകൂല്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും പരിശോധനകള്‍ കര്‍ശനമായി നടത്താനും ആര്‍.ടി.ഒ.യ്ക്ക് നിര്‍ദേശം നിര്‍ദേശം നല്‍കി.



