മുണ്ടക്കയം വരിക്കാനി പുതുപ്പറമ്പിൽ സൈനുദ്ദീന്റെ കുടുംബമാണ് കരുണ തേടുന്നത്. 85 വയസ്സുകാരനായ സൈനുദ്ദീന് വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ജോലി ചെയ്യാൻ സാധ്യമല്ല കുടുംബം പുലർത്തിയിരുന്ന മകൻ ഹാഷിം നട്ടെല്ലിന് അസുഖം ബാധിച്ചു കാലിന്റെ ശേഷി നഷ്ടപ്പെട്ടു ജോലി ചെയ്യാൻ സാധിക്കാതെ വീട്ടിൽ ഇരിപ്പാണ്. 17 വയസ്സുള്ള കൊച്ചുമകൻ ഫൈസലിന് ഇതുവരെയും കണ്ടുപിടിക്കാൻ സാധിക്കാത്ത ഗുരുതര രോഗം ബാധിച്ചിരിക്കുകയാണ്. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയ്ക്കായി പോകണമെങ്കിൽ തന്നെ വലിയൊരു തുക ആവശ്യമാണ്. എല്ലാവരും രോഗികളായതിനാൽ നിത്യ വൃത്തിക്ക് പോലും ബുദ്ധിമുട്ടുകയാണ് കുടുംബം. ഈ കുടുംബത്തെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.
