Sunday, March 29, 2026
No menu items!
Homeവാർത്തകൾകരിയാട് കൃഷിഭവന്റെ കീഴിൽ ഓണചന്ത സെപ്റ്റംബർ 11 മുതൽ 14 വരെ

കരിയാട് കൃഷിഭവന്റെ കീഴിൽ ഓണചന്ത സെപ്റ്റംബർ 11 മുതൽ 14 വരെ

പാനൂർ: പാനൂർ നഗരസഭ കരിയാട് കൃഷിഭവന്റെ കീഴിൽ ഓണചന്ത 2024 സെപ്റ്റംബർ 11 മുതൽ 14 വരെ പുതുശ്ശേരി പള്ളി ജംഗ്ഷന് സമീപം നടത്തുന്നതാണ്. ഓണവിപണിയുടെ ഉദ്ഘാടനം സെപ്റ്റംബർ 11 ന് രാവിലെ 9.30 മണിക്ക് ബഹു. പാനൂർ നഗരസഭ ചെയർമാൻ ശ്രീ വി നാസർ മാസ്റ്റർ നിർവഹിക്കുന്നതാണ്.

കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കുന്ന നാടൻ പച്ചക്കറികളും കർഷകരിൽ നിന്നും സംഭരിച്ചു ഹോർട്ടികോപ് മുഖേന വിതരണം ചെയ്യുന്ന പച്ചക്കറികളുമാണ് ഓണവിപണി വഴി വില്പന നടത്തുക. കൂടാതെ മൂല്യ വർധിത ഉൽപ്പന്നങ്ങളുടെയും വിൽപ്പന ഉണ്ടായിരിക്കുന്നതാണ്.

കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾക്കു ന്യായവില ലഭിക്കുക എന്നതും വിപണിയിലെ വില വർദ്ധനവ് തടയുക എന്നതും ലക്ഷ്യമിട്ടാണ് ഓണചന്തകൾ കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments