Sunday, August 3, 2025
No menu items!
Homeവാർത്തകൾകരിമല കാനനപാതയില്‍ നാളെ മുതല്‍ മകരവിളക്കു ദിവസമായ 14 വരെ തീര്‍ഥാടകര്‍ക്കു പ്രവേശനമില്ല

കരിമല കാനനപാതയില്‍ നാളെ മുതല്‍ മകരവിളക്കു ദിവസമായ 14 വരെ തീര്‍ഥാടകര്‍ക്കു പ്രവേശനമില്ല

പത്തനംതിട്ട: കരിമല വഴിയുള്ള പരമ്പരാഗത കാനനപാതയില്‍ നാളെ മുതല്‍ മകരവിളക്കു ദിവസമായ 14 വരെ തീര്‍ഥാടകര്‍ക്കു പ്രവേശനമില്ല. എരുമേലി പേട്ടതുള്ളല്‍ കഴിഞ്ഞു വരുന്ന അമ്പലപ്പുഴ, ആലങ്ങാട് സംഘത്തിനു മാത്രമാണ് കാനന പാതയിലൂടെ പമ്പയിലേക്ക് പോകാന്‍ ഈ ദിവസങ്ങളില്‍ അനുമതിയുള്ളത്. തീര്‍ഥാടകരെ മുക്കുഴിയില്‍ നിന്നു തിരിച്ചയയ്ക്കും. നിലയ്ക്കല്‍ വഴി മാത്രമേ ഈ ദിവസങ്ങളില്‍ പമ്പയിലേക്ക് പോകാന്‍ അനുവദിക്കൂ. പമ്പയില്‍ പ്രവര്‍ത്തിച്ചുവന്ന സ്‌പോട് ബുക്കിങ് കൗണ്ടറുകള്‍ പൂര്‍ണമായും നിലയ്ക്കലിലേക്കു മാറ്റി. ഇന്നലെ മുതല്‍ സ്‌പോട് ബുക്കിങ് 5000 മാത്രമായി കുറച്ചു. മകരവിളക്ക് ദിവസമായ 14ന് സ്‌പോട് ബുക്കിങ് വഴി ആയിരം പേര്‍ക്ക് മാത്രമാണ് ദര്‍ശനം നടത്താന്‍ സാധിക്കുക. 12ന് രാവിലെ 8 മുതല്‍ 15ന് ഉച്ചയ്ക്ക് 2 വരെ പമ്പ ഹില്‍ടോപ്പില്‍ പാര്‍ക്കിങ് അനുവദിക്കില്ല. തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് ചാലക്കയത്തു പാര്‍ക്കിങ് ഒരുക്കും. തിരുവാഭരണ ഘോഷയാത്രയെ അനുഗമിച്ച് ഒട്ടേറെപ്പേര്‍ കാല്‍നടയായി എത്തുന്നതിനാല്‍ വലിയാനവട്ടത്ത് ബാരിക്കേഡ് സ്ഥാപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments