മച്ചേല്‍: മഴയില്‍ കരിങ്കല്ല് ഭിത്തി ഇടിഞ്ഞ് വീണ് വീടിന് നാശം സംഭവിച്ചു. മച്ചേല്‍ ചാലൂര്‍മേലെ ദിവ്യ ഭവനില്‍ മോഹനന്‍ ആശാരിയുടെ (57) വീടിന്റെ പിന്നിലെ ശുചിമുറിയ്ക്ക് മുകളിലേയ്ക്കാണ് സമീപ പുരയിടത്തിലെ കരിങ്കല്‍ഭിത്തി തകര്‍ന്നു വീണത്. പത്തടിയോളം ഉയരമുള്ള കരിങ്കല്‍ ഭിത്തിയും മണ്ണും ഇടിഞ്ഞ് വീണ് ശുചിമുറിക്ക് കേടുപാടുകള്‍ സംഭവിച്ചു.
കരിങ്കല്‍ ഭിത്തിയുടെ അവസ്ഥ അപകടത്തിലാണെന്നും ഭിത്തി പൊളിച്ച് നിര്‍മിക്കണമെന്നും നിരവധി തവണ മോഹനന്‍ സമീപ ഉടമയായ ജയിംസിനോട് പറഞ്ഞിരുന്നെങ്കിലും പ്രശ്‌നം പരിഹരിക്കുന്നതിന് യാതൊന്നും ചെയ്യാന്‍ ജയിംസ് തയാറായില്ലെന്നും ഇതുസംബന്ധിച്ച് പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നതായും മോഹനന്‍ പറഞ്ഞു. ശുചിമുറിയില്‍ ആളുണ്ടായിരുന്നെങ്കില്‍ വന്‍ അപകടം ഉണ്ടാകുമായിരുന്നെന്നും മോഹനന്‍ ചൂണ്ടിക്കാട്ടുന്നു.