ചെങ്ങമനാട്: തമിഴ്നാട്ടിൽ നിന്നും വാഴക്കുലകളുമായി എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. സിഗ്നലിൽ പെട്ടെന്ന് നിർത്തിയ ലോറിക്ക് പിന്നിലാണ് പിറകിലൂടെ വരികയായിരുന്ന രണ്ട് മിനി ലോറികൾ കൂട്ടിയിടിച്ചത്. പരിക്കേറ്റ മിനി ലോറിയിലെ ഡ്രൈവർമാരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനങ്ങളുടെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അര മണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.



