ചേരാനെല്ലൂർ: ഇടയക്കുന്നം പാർത്ഥസാരഥി ക്ഷേത്ര പരിസരത്ത് കൃഷി ചെയ്ത നെൽ കൃഷി വിളവെടുത്തു. ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ വിദ്യാർത്ഥികളും ഇതിൽ പങ്കാളികളായി. കർഷകരായ ദുദാച്ചൻ, വിജയൻ എന്നിവർ ചേർന്നാണ് ക്ഷേത്രത്തിലെ നിറപുത്തരി ചടങ്ങുകൾക്കായി ക്ഷേത്രത്താങ്കണത്തിൽ കരനെൽ കൃഷി ചെയ്തത്. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ പി ഷീബ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ബെന്നി ഫ്രാൻസിസ് ക്ഷേത്രം ഉപദേശക സമിതി പ്രസിഡൻറ് ഗിരിജ വല്ലഭൻ അധ്യാപകരായ അൽഫോൺസ ടോറി മെൻഡസ്, ക്ലാര ജിജി, ലൂസി അൽഫോൻസ തൊഴിലുറപ്പ് മേറ്റ്സ് ഷീല മോഹനൻ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.