കായംകുളം: കേരളാ കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ പുതിയതായി അംഗമായി ചേരുന്നതിനും ക്ഷേമനിധി വിഹിതം അടയ്ക്കുന്നതിനും, തൃക്കുന്നപ്പുഴ ക്ഷേമനിധി ഓഫീസിന്റെ നേതൃത്വത്തിൽ ക്യാമ്പ് കളക്ഷൻ നടത്തുന്നു. ദീർഘകാലം കുടിശ്ശിക വരുത്തിയതും 60 വയസ്സ് കഴിയാത്തതുമായ എല്ലാ കയർതൊഴിലാളികൾക്കും ഒറ്റ തവണയായി കുടിശ്ശിക അടച്ച് അംഗത്വം പുതുക്കാവുന്നതാണ്.
വിശദവിവരങ്ങൾക്ക് കയർ സംഘം സെക്രട്ടറി, പഞ്ചായത്ത് മെമ്പർ, യൂണിയൻ പ്രവർത്തകർ എന്നിവരെ സമീപിക്കുക. സ്ഥലം കായംകുളം കയർ സൊസൈറ്റി നമ്പർ 406, ഓ. എൻ. കെ ജംഗ്ഷന് പടിഞ്ഞാറ്. സമയം (26/10/2024 ശനിയാഴ്ച ) രാവിലെ 10 മുതൽ 3 മണി വരെ.
ഫോൺ: 94479 8857