Sunday, August 3, 2025
No menu items!
Homeവാർത്തകൾകമ്മ്യൂണിറ്റി ലീഡേഴ്സ് പരിശീലനവും, ലഹരി വിരുദ്ധക്യാമ്പയിനും നടത്തി

കമ്മ്യൂണിറ്റി ലീഡേഴ്സ് പരിശീലനവും, ലഹരി വിരുദ്ധക്യാമ്പയിനും നടത്തി

കുറവലങ്ങാട് : ലഹരിവസ്തുക്കളുടെ ഉപയോഗം കുടുംബങ്ങളെ അരാജകത്വത്തിലേക്ക് തള്ളി വിടുകയാണെന്നും അതിൽ നിന്നും മോചനം നേടാനുള്ള പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത്, ചങ്ങനാശ്ശേരി ചാസ്സ് കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ വകുപ്പ് സ്റ്റേറ്റ് ലെവൽ കോഡിനേറ്റിംഗ് ഏജൻസി എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ.

പഞ്ചായത്ത് പ്രസിഡൻറ് മിനി മത്തായി അധ്യക്ഷത വഹിച്ചു. ചാസ്സ് അസിസ്റ്റൻറ് ഡയറക്ടറും എസ്.എൽ.സി .എ പ്രോജക്ട് കോർഡിനേറ്ററുമായ ഫാദർ ജിൻസ് ചോരേട്ടുചാമക്കാല പദ്ധതി വിശദീകരണം നടത്തി. എക്സൈസ് ഇൻസ്പെക്ടർ രാഹുൽരാജ് ലഹരി വിരുദ്ധ സന്ദേശം നൽകി. അൽഫോൽസാ ജോസഫ്, എം എൻ രമേശൻ, ടെസ്സി സജീവ്, ഡാർലി ജോജി, ജോയിസ് അലക്സ്, ബേബി തൊണ്ടാംകുഴി, എം എം ജോസഫ്, ബിജു ജോസഫ്, വിനു കുര്യൻ, കമലാസനൻ ഇ കെ, ലതിക സാജു, രാമരാജു, സെക്രട്ടറി പ്രദീപ് എൻ എന്നിവർ പ്രസംഗിച്ചു കറ്റാനം ഐ.ആർ.സി.എ പ്രോജക്ട് കോഡിനേറ്റർ ലിജു തോമസ് ബോധവൽക്കരണ ക്ലാസ് നയിച്ചു. സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൌട്ട് ആന്റ് ഗൈഡ്, എൻ എസ് എസ് വിഭാഗം, സൌഹൃദ ക്ലബ്ബ് കുട്ടികൾ ലഹരി വിരുദ്ധ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. കമ്മ്യൂണിറ്റി ലീഡർമാർക്കായി നടത്തിയ പരിശീലന പരിപാടികൾ എസ്.എൽ.സി.എ കേരള ഓഫീസർ അമൽ മത്തായി കോർഡിനേറ്റ് ചെയ്തു.

വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, വിമുക്ത ഭടൻമാർ, ഹരിത കർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ്, ആശ വർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, എല്ലാ സ്കൂളിലെയും പിറ്റിഎ, എംപിറ്റിഎ അംഗങ്ങൾ, പെൻഷൻ സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. എക്സൈസ് വകുപ്പിന്റെ പോസ്റ്റർ പ്രദശനം, ലഹരിവിരുദ്ധ പ്രതിജ്ഞ തുടങ്ങിയവയും സംഘടിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments