Tuesday, December 23, 2025
No menu items!
Homeവാർത്തകൾകപ്പൽ മുങ്ങിയതിനെ തുടർന്ന് സമുദ്ര പരിസ്ഥിതിയിൽ ചെലുത്തുന്ന ആഘാതം വിലയിരുത്തുന്നതിനായി സിഎംഎഫ്ആർഐ പഠനം ആരംഭിച്ചു

കപ്പൽ മുങ്ങിയതിനെ തുടർന്ന് സമുദ്ര പരിസ്ഥിതിയിൽ ചെലുത്തുന്ന ആഘാതം വിലയിരുത്തുന്നതിനായി സിഎംഎഫ്ആർഐ പഠനം ആരംഭിച്ചു

മെയ് 25 കേരള തീരത്ത് കപ്പൽ മുങ്ങിയതിനെ (Shipwreck) തുടർന്ന് സമുദ്ര പരിസ്ഥിതിയിൽ ചെലുത്തുന്ന ആഘാതം വിലയിരുത്തുന്നതിനായി കേന്ദ്ര സമുദ്ര മത്സ്യബന്ധന ഗവേഷണ സ്ഥാപനം (CMFRI) പഠനം ആരംഭിച്ചു. അപകടകരമായ ചരക്ക് കയറ്റിയ എം എസ് സി എൽസ 3 (MSC Elsa 3) എന്ന കപ്പൽ മെയ് 25 ന് കൊച്ചിയിൽ നിന്ന് ഏകദേശം 38 നോട്ടിക്കൽ മൈൽ അകലെയാണ് മുങ്ങിയത് പഠനത്തിന്റെ ഭാഗമായി സിഎംഎഫ്ആർഐയിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ നാല് സംഘങ്ങളെ എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. അന്വേഷണത്തിനായി ഓരോ ജില്ലയിലെയും 10 സ്റ്റേഷനുകളിൽ നിന്ന് വെള്ളം, ഫൈറ്റോപ്ലാങ്ക്ടൺ (കടലിൽ ഒഴുകി നടക്കുന്ന, നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത, പ്രകാശസംശ്ലേഷണം നടത്തുന്ന ജീവജാലം), അവശിഷ്ട സാമ്പിളുകൾ എന്നിവ പതിവായി ടീമുകൾ ശേഖരിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments