Thursday, August 7, 2025
No menu items!
Homeകലാലോകം‘കപ്പ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ടോവിനോ പുറത്ത് വിട്ടു; മാത്യു തോമസ്, ബേസിൽ ജോസഫ്...

‘കപ്പ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ടോവിനോ പുറത്ത് വിട്ടു; മാത്യു തോമസ്, ബേസിൽ ജോസഫ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു

മാത്യു തോമസ്, ബേസിൽ ജോസഫ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ‘കപ്പ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത് വിട്ടു. നടൻ ടോവിനോ തോമസ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ട്രെയ്‌ലർ ശ്രദ്ധേയമായിരിക്കുകയാണ്. നമിത പ്രമോദ്, അനിഖ സുരേന്ദ്രൻ, റിയ ഷിബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

അനന്യാ ഫിലിംസിൻ്റെ ബാനറിൽ ആൽവിൻ ആൻ്റണി, എയ്ഞ്ചലിനാ മേരി ആൻ്റണി എന്നിവർ നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് അൽഫോൺസ് പുത്രനാണ്. നവാഗതനായ സഞ്ജു വി. സാമുവൽ കഥ എഴുതി സംവിധാനം ചെയ്യുന്ന കപ്പ് സെപ്തംബർ 27ന് സെഞ്ച്വറി റിലീസ് തിയേറ്ററുകളിൽ എത്തിക്കും.

മലയോര ഗ്രാമമായ ഇടുക്കിയിലെ വെള്ളത്തൂവൽ ഗ്രാമത്തിലെ ബാഡ്മിന്റൺ കളിയിൽ തൽപ്പരനായ ഒരു യുവാവിന്റെ സ്വപ്ന സാഷാത്ക്കാരത്തിന്റെ കഥയാണ് ‘കപ്പ്’ എന്ന ചിത്രം പറയുന്നത്. ഗുരു സോമസുന്ദരം, ജൂഡ് ആന്തണി ജോസഫ്, ഇന്ദ്രൻസ്, ആനന്ദ് റോഷൻ, തുഷാര, മൃണാളിനി എന്നിങ്ങനെ ഒട്ടേറെ പ്രമുഖ താരങ്ങളും സിനിമയിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

സംഗീതം- ഷാൻ റഹ്മാൻ, തിരക്കഥ- അഖിലേഷ് ലതാ രാജ്, ഡെൻസൺ ഡ്യൂറോം. ഛായാഗ്രഹണം- നിഖിൽ പ്രവീൺ. എഡിറ്റിംഗ്- റെക്സൺ ജോസഫ്. കലാസംവിധാനം- ജോസഫ് തെല്ലിക്കൽ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ്- മുകേഷ് വിഷ്ണു, രഞ്ജിത്ത് മോഹൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പൗലോസ് കുറുമുറ്റം. പ്രൊഡക്ഷൻ കൺടോളർ- പ്രൊഡക്ഷൻ കൺടോളർ- നന്ദു പൊതുവാൾ. പിആർഓ- റോജിൻ കെ റോയ്, മാർക്കറ്റിംഗ്- സിനിമ നെറ്റ്‌വർക്ക്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments