മലയിന്‍കീഴ്: കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ മാലിന്യങ്ങള്‍ തോട്ടിലേയ്ക്ക് ഒഴുക്കിവിടുന്നതായി പരാതി. മലയിന്‍കീഴ് മണപ്പുറം പാലത്തിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യവ്യക്തിയുടെ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ മാലിന്യങ്ങളാണ് മണപ്പുറം തോട്ടിലേയ്ക്ക് ഒഴുക്കിവിടുന്നത്. ഈ തോട് ചെന്ന് ചേരുന്നത് കരമനയാറ്റിലാണ്. മണപ്പുറം തോട്ടിലേയ്ക്ക് മാലിന്യം ഒഴുക്കിവിടാന്‍ തുടങ്ങിയതോടെ വെള്ളത്തിന് വലിയ ദുര്‍ഗന്ധമാണെന്ന് സമീപവാസികള്‍ പറയുന്നു. കുളിക്കുന്നതിനും തുണിഅലക്കുന്നതിനും മറ്റ് പ്രാഥമികാവശ്യങ്ങള്‍ക്കും നാട്ടുകാര്‍ ഈ തോടിനെയാണ് ആശ്രയിക്കുന്നത്. മാലിന്യം ഒഴിക്കി മലീമസമായതോടെ വെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയും വെള്ളത്തിന് കറുത്തനിറവുമാണ്. തോട്ടിലെ ജലം ഉപയോഗിച്ച ചിലര്‍ക്ക് ത്വക് സംബന്ധമായ രോഗങ്ങള്‍ ഉണ്ടാകുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു.
മുന്‍പും ഇത്തരത്തില്‍ മണപ്പുറം തോട്ടിലേയ്ക്ക് കന്നുകാലി മാലിന്യങ്ങളും അറവുമാലിന്യങ്ങളും ഒഴിക്കിവിടുന്നത് പതിവായിരുന്നു. എന്നാല്‍ നാട്ടുകാര്‍ പരാതി കൊടുത്തതിനെ തുടര്‍ന്ന് അവസാനിപ്പിച്ചിരുന്ന മാലിന്യം ഒഴുക്കല്‍ വീണ്ടും പുനസ്ഥാപിച്ചിരിക്കുകയാണ്. ഇത് കാരണം നാട്ടുകാര്‍ ദുരതത്തിലാണ്. സമീപവാസികള്‍ പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.