ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ച് കാനറാ ബാങ്ക്. അപ്രന്റിസ് ഒഴിവുകളിലേക്കാണ് കാനറാ ബാങ്ക് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. ആകെ 3,000 ഒഴിവുകളാണ് നിലവില്‍ ഉള്ളത്. നാളെ ശനിയാഴ്ച മുതല്‍ അപേക്ഷകള്‍ സമര്‍പ്പിച്ച് തുടങ്ങാം. അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ഒക്ടോബര്‍ നാലാണ്.
അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ കനറാ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വേണം അപേക്ഷിക്കാന്‍. എന്നാല്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ അപേക്ഷിക്കുന്നതിന് മുന്‍പ് മറ്റൊരു കാര്യം കൂടി അപേക്ഷകര്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. www.nats.education.gov.in എന്ന അപ്രന്റിസ്ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം മാത്രമാണ് അപേക്ഷകര്‍ സമര്‍പ്പിക്കേണ്ടതെന്ന് ശ്രദ്ധിക്കണം.
ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയവരാകണം അപേക്ഷക സമര്‍പ്പിക്കേണ്ടത് എന്നത് നിര്‍ബന്ധമാണ്. ഇതില്‍ ഗവണ്‍മെന്റ് അംഗീകൃതമോ കേന്ദ്ര സര്‍ക്കാര്‍ അംഗീകൃതമായതോ ആയ സര്‍വകലാശാലയാകും പരിഗണിക്കുന്നതാണ്.
ഒഴിവിലേക്ക് അപേക്ഷിക്കുന്നവര്‍ 20-നും 28-നുമിടയില്‍ പ്രായം ഉള്ളവരായിരിക്കണം. സെപ്റ്റംബര്‍ ഒന്ന് 1996-നും സെപ്റ്റംബര്‍ ഒന്ന് 2004-നുമിടയില്‍ ജനിച്ചവരെ ആയിരിക്കും ജോലിയിലേക്ക് പരിഗണിക്കുക. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പ്രതിമാസം 15,000 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. നാളെ മുതല്‍ അപേക്ഷകള്‍ സമര്‍പ്പിച്ച് തുടങ്ങാം.



