Monday, December 22, 2025
No menu items!
Homeവാർത്തകൾകനത്ത മഴ; നദികളില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ്

കനത്ത മഴ; നദികളില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ്

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ നദികളില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പു (flood alert) പുറപ്പെടുവിച്ചു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്ന് മുന്നറിയിപ്പില്‍ പറയുന്നു. പത്തനംതിട്ട ജില്ലയിലെ മണിമല നദി, അച്ചന്‍കോവില്‍ നദി, പമ്പ നദി; കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍ നദി, നീലേശ്വരം നദി, ഉപ്പള നദി എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ നദി; കണ്ണൂര്‍ ജില്ലയിലെ പെരുമ്പ നദി, കുപ്പം നദി, കാസര്‍കോട് ജില്ലയിലെ കാര്യങ്കോട് നദി, കൊല്ലം ജില്ലയിലെ പള്ളിക്കല്‍ നദി, കോട്ടയം ജില്ലയിലെ മീനച്ചില്‍ നദി, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദി, പത്തനംതിട്ട ജില്ലയിലെ പമ്പ നദി, അച്ചന്‍കോവില്‍ നദി, തിരുവനന്തപുരം ജില്ലയിലെ വാമനപുരംനദി, വയനാട് ജില്ലയിലെ കബനി നദി എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പത്തനംതിട്ട ജില്ലയിലെ മണിമല നദിയിലെ തോണ്ട്ര (വള്ളംകുളം) സ്‌റ്റേഷന്‍, അച്ചന്‍കോവില്‍ നദിയിലെ കോന്നി ഏഉ, കല്ലേലി സ്‌റ്റേഷനുകള്‍, പമ്പ നദിയിലെ ആറന്മുള സ്‌റ്റേഷന്‍, കാസറഗോഡ് ജില്ലയിലെ ഉപ്പള നദിയിലെ ഉപ്പള സ്‌റ്റേഷന്‍, നീലേശ്വരം നദിയിലെ ചായ്യോം സ്‌റ്റേഷന്‍, മൊഗ്രാല്‍ നദിയിലെ മധുര്‍ എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ നദിയിലെ കക്കടാശ്ശേരി, തൊടുപുഴ സ്‌റ്റേഷനുകള്‍, കണ്ണൂര്‍ ജില്ലയിലെ പെരുമ്പ നദിയിലെ കൈതപ്രം സ്‌റ്റേഷന്‍, കുപ്പം നദിയിലെ മങ്കര സ്‌റ്റേഷന്‍, കാസര്‍കോട് ജില്ലയിലെ കാര്യങ്കോട് നദിയിലെ ഭീമനദി സ്‌റ്റേഷന്‍, കൊല്ലം ജില്ലയിലെ പള്ളിക്കല്‍ നദിയിലെ ആനയടി സ്‌റ്റേഷന്‍ , കോട്ടയം ജില്ലയിലെ മീനച്ചില്‍ നദിയിലെ പേരൂര്‍ സ്‌റ്റേഷന്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കുന്നമംഗലം, കൊള്ളിക്കല്‍ സ്‌റ്റേഷനുകള്‍, പത്തനംതിട്ട ജില്ലയിലെ പമ്പ നദിയിലെ മാരാമണ്‍, കുരുടമണ്ണില്‍ സ്‌റ്റേഷനുകള്‍, അച്ചന്‍കോവില്‍ നദിയിലെ പന്തളം സ്‌റ്റേഷന്‍, തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയിലെ മൈലമൂട് സ്‌റ്റേഷന്‍, വയനാട് ജില്ലയിലെ കബനി നദിയിലെ കാക്കവയല്‍ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്ന് അറിയിപ്പില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments