Tuesday, July 8, 2025
No menu items!
Homeവാർത്തകൾകനത്ത മഴയില്‍ പരക്കെ നാശം

കനത്ത മഴയില്‍ പരക്കെ നാശം

വിളവൂര്‍ക്കല്‍: തിങ്കളാഴ്ച പെയ്ത കനത്ത മഴയില്‍ വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ വിവിധഭാഗങ്ങളില്‍ പരക്കെ നാശം. വിളവൂര്‍ക്കല്‍ പെരുകാവ് പൊറ്റവിള ടി.വിജയന്റെ വീടിന്റെ അടുക്കള ഭാഗത്തെ ചുവര് ശക്തമായ മഴയില്‍ ഇടിഞ്ഞു വീണു. ഭാഗീകമായി ഓടും ഷീറ്റും മേഞ്ഞ വീടിന്റെ ഭിത്തി മണ്‍കട്ട കൊണ്ടുള്ളതാണ്. ഈ ഭിത്തിയാണ് കനത്തമഴയില്‍ തകര്‍ന്നുവീണത്. ഈ സമയം വിജയന്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കൂലിപ്പണിക്കാരനായ വിജയന്‍ വിവിധ അസുഖങ്ങള്‍ ബാധിച്ച് ചികിത്സയില്‍ കഴിയുകയാണ്. ഇയാള്‍ക്ക് ജോലിക്കു പോകാന്‍ കഴിയില്ല. ഇതിനിടെയാണ് വീടിനും നാശം സംഭവിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments