Wednesday, July 9, 2025
No menu items!
Homeവാർത്തകൾകഥ-കവിത പുരസ്കാരം 2024- ന് രചനകൾ ക്ഷണിച്ചു

കഥ-കവിത പുരസ്കാരം 2024- ന് രചനകൾ ക്ഷണിച്ചു

പരസ്പരം മാസികയുടെ 18-ാമത് എം.കെ.കുമാരൻ സ്മാരക കവിതാ പുരസ്കാരത്തിനും 9-ാമത് രവി ചൂനാടൻ സ്മാരക കഥാ പുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു.

കവിത 32 വരികളിലും മിനികഥ 2 പേജിലും കൂടുവാൻ പാടില്ല. പ്രസിദ്ധീകരിക്കാത്തതും മൗലികവുമായ ഒരു രചനയുടെ ഡി.റ്റി.പി. ചെയ്ത മൂന്നു കോപ്പികൾ, ഫോട്ടോയും ബയോഡേറ്റായും ”ഈ രചന പ്രസിദ്ധീകരിച്ചതല്ല” എന്ന സത്യവാങ്മൂലവും ചേർത്ത് 2024 ഒക്ടോബർ 31-നു മുമ്പു ലഭിക്കത്തക്കവിധം ഔസേഫ് ചിറ്റക്കാട്, ചീഫ് എഡിറ്റർ, പരസ്പരം മാസിക, മര്യാത്തുരുത്തു പി.ഒ, കോട്ടയം 686017 എന്ന വിലാസത്തിൽ അയയ്ക്കുക. രചയിതാവിന്റെ പേരു്, വിലാസം, ഫോൺ നമ്പർ എന്നിവ പ്രത്യേകം പേപ്പറിൽ രേഖപ്പെടുത്തുക. പ്രായപരിധിയില്ല; എന്നാൽ വിദ്യാർത്ഥികളായവർ ( സ്കൂൾ/കോളേജ് ) സ്ഥാപനത്തിന്റെ പേരും പഠന ക്ലാസ്സും രേഖപ്പെടുത്തുക.

1001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയ പുരസ്കാരം 2025 ജനുവരിയിൽ കോട്ടയത്തു ചേരുന്ന മാസികയുടെ 21-ാം വാർഷിക സമ്മേളനത്തിൽ വെച്ച് സമ്മാനിക്കും. മികച്ച രചനകൾ പരസ്പരം മാസികയിൽ പ്രസിദ്ധീകരിക്കുന്നതാണ്.

രചനകൾ കൊറിയൻ സർവ്വീസ് മുഖേന അയയ്ക്കാതിരിക്കുക. ഒരാൾക്ക് രണ്ടിനങ്ങളിലും മത്സരിക്കാവുന്നതാണ്. എന്നാൽ ഒന്നിൽ കൂടുതൽ രചനകൾ അയയ്ക്കുവാനും ഒരിക്കൽ പുരസ്കാരം നേടിയവർ അതേ ഇനത്തിൽ മത്സരിക്കുവാനും പാടില്ല.

കൂടുതൽ വിവരങ്ങൾക്ക്
ചീഫ് എഡിറ്റർ
ഔസേഫ് ചിറ്റക്കാട്
9495188832.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments