കത്തോലിക്കാ കോൺഗ്രസ്ഗ്ലോബൽ സമിതിയുടെ ആഹ്വാനപ്രകാരം ചങ്ങനാശ്ശേരി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ വഖഫ് അധിനിവേശത്തിന്റെ പേരിൽ മുനമ്പത്ത് കുടിയിറക്ക് ഭീക്ഷണി നേരിടുന്ന കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എല്ലാ യൂണിറ്റുകളിലും ഇന്ന് ( നവംബർ 10) ഐക്യദാർഢ്യ ദിനാചരണം നടത്തും. ദിനാചരണത്തിന്റെ ഭാഗമായി പ്രതിഷേധസമ്മേളനങ്ങൾ, റാലികൾ, ഐക്യദാർഢ്യപ്രതിജ്ഞ, ഐക്യദാർഢ്യ ദീപംതെളിയ്ക്കൽ , ജനപ്രതിനിധികൾക്ക് നിവേദനം സമർപ്പിക്കൽ ,സോഷ്യൽ മീഡിയ പ്രചാരണം തുടങ്ങിയവ സംഘടിപ്പിക്കും .
കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപത സമിതിയുടെ ഐക്യദാർഢ്യ പ്രഖ്യാപനം ആലപ്പുഴയിൽ നടക്കുന്ന സമ്മേളനത്തിൽ അതിരൂപത പ്രസിഡണ്ട് ബിജു സെബാസ്റ്റ്യൻ പടിഞ്ഞാറേവീട്ടൽ നടത്തും.
മുനമ്പം ചെറായി പ്രദേശത്തെ ജനങ്ങൾ പണം കൊടുത്തു വാങ്ങി പൂർണ്ണ ക്രയവിക്രയ അവകാശ ത്തോടുകൂടി കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ അവകാശങ്ങൾ നിഷേധിക്കുന്ന ഏതൊരു ശ്രമവും ചെറുക്കുവാൻ ജനപ്രതിനിധികൾ തയ്യാറാകുക. മുനമ്പം ചെറായി പ്രദേശത്തെ തർക്ക ഭൂമി വഖഫ് ഭൂമി അല്ല എന്ന 1960ലെ ഹൈക്കോടതി വിധിയ്ക്കെതിരായി നിസാർ കമ്മിറ്റി റിപ്പോർട്ടിലൂടെ പ്രസ്തുത പ്രദേശം വഖഫ് ഭൂമിയാണെന്ന് കണ്ടെത്തൽ തള്ളിക്കളയുവാൻ നിയമസഭ തയ്യാറാകുക, ഏകപക്ഷീയമായി ഒരു ഭൂമി വഖഫ് ഭൂമിയാണെന്ന് പ്രഖ്യാപിച്ച് പ്രസ്തുത ഭൂമിയെ കൈവശം വച്ചിരിക്കുന്നവരുടെ റവന്യൂ അവകാശങ്ങൾ ഇല്ലാതാക്കാൻ വഖഫ് ട്രൈബുണലിനുള്ള അധികാരം എടുത്തു കളയത്തക്ക വിധത്തിൽ വഖഫ് നിയമം ഭേദഗതി ചെയ്യുക എന്നിവ ഈ ഐക്യദാർഢ്യ ദിനത്തിൽ കത്തോലിക്കാ കോൺഗ്രസ് ആവശ്യങ്ങളായി ഉന്നയിക്കുന്നത്.