Monday, December 22, 2025
No menu items!
Homeവാർത്തകൾകണ്ഠ‌ര് ബ്രഹ്‌മദത്തൻ ചിങ്ങം ഒന്നു മുതൽ ശബരിമലയിലെ താന്ത്രിക കർമങ്ങളുടെ പൂർണ ചുമതല ഏറ്റെടുക്കും

കണ്ഠ‌ര് ബ്രഹ്‌മദത്തൻ ചിങ്ങം ഒന്നു മുതൽ ശബരിമലയിലെ താന്ത്രിക കർമങ്ങളുടെ പൂർണ ചുമതല ഏറ്റെടുക്കും

പമ്പ: തന്ത്രി സ്ഥാനത്തെ പൂർണ സമയ ചുമതലയിൽ നിന്ന് പിതാവ് കണ്ഠര് രാജീവര് മാറുന്നതോടെയാണ് ബ്രഹ്‌മദത്തൻ ചുമതലയിലേക്കെത്തുന്നത്. ഈ വർഷവും കണ്ഠര് രാജീവര് സന്നിധാനത്തെത്തുമെങ്കിലും പൂജകളുടെ പൂർണ ചുമതല ബ്രഹ്‌മദത്തനായിരിക്കും. 12ന് നടക്കുന്ന നിറപുത്തരി പൂജയോടെ നിലവിലെ തന്ത്രി കണ്ഠര് മഹേഷ് മോഹനര് മലയിറങ്ങും.

ചിങ്ങം ഒന്നു മുതൽ ഒരു വർഷമാണു താഴമൺ മഠത്തിലെ ധാരണ പ്രകാരം തന്ത്രിയുടെ ചുമതല. കഴിഞ്ഞ വര്‍ഷം കണ്ഠര് രാജീവരുടെ സഹായിയായി കണ്ഠര് ബ്രഹ്‌മദത്തനും ശബരിമലയില്‍ എത്തിയിരുന്നു. 9 വർഷം മുൻപു തന്നെ ബ്രഹ്‌മദത്തൻ പൂജാപഠനവും ആചാരപ്രകാരം ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ചടങ്ങുകളും പൂർത്തിയാക്കിയിരുന്നു. അതിനാൽ ശബരിമല ഉൾപെടെ എല്ലാ ക്ഷേത്രങ്ങളിലെയും താന്ത്രിക കർമ്മങ്ങളുടെ ചുമതല ഏറ്റുക്കാനാവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments