ചേർത്തല: കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായുള്ള അന്നദാനത്തിന്റെ വിഭവ സമാഹരണം ആരംഭിച്ചു. ദേവസ്വം സെക്രട്ടറി പി.കെ ധനേശൻ, ഖജാൻജി സ്വാമിനാഥൻ ചള്ളിയിൽ, കമ്മിറ്റി അംഗങ്ങളായ പി.സി വാവക്കുഞ്ഞ്, പി.വി പ്രേമചന്ദ്രൻ, ബിനു പുതിയായിവെളി എന്നിവർ ചേർന്ന് വിഭവങ്ങൾ ഏറ്റുവാങ്ങി. ദേവസ്വം മാനേജർ മുരുകൻ പെരക്കനാണ് ആദ്യ വിഭവം സമർപ്പിച്ചത്.
28ന് ഗുരുവായൂർ മുൻ മേൽശാന്തി ഡോ.കിരൺ നമ്പൂതിരി മഹാമൃത്യുഞ്ജയ ഹോമവും, ആഗസ്റ്റ് എട്ടിന് പമ്പാഗണപതി കോവിൽ മേൽശാന്തി രഞ്ജിത്ത് ആർ.പോറ്റി മഹാസുദർശന ഹോമവും,16ന് കാരുമാത്ര ഡോ.വിജയൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ മഹാഭഗവതി സേവയും വിശേഷാൽ ചടങ്ങുകളായി നടക്കും. ചിങ്ങം ഒന്നിന് അവഭൃഥസ്നാന ഘോഷയാത്രയോടെ മാസാചരണ ചടങ്ങുകൾ സമാപിക്കും.