കണമല അട്ടിവളവിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. കർണാടക സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. പരുക്കേറ്റവരെ ആശുപത്രികളിലേയ്ക്ക് മാറ്റി. വാഹനത്തിലാകെ 33 യാത്രക്കാരാണുണ്ടായിരുന്നത്. ബസുയർത്താനുള്ള ശ്രമം നടന്നു വരികയാണ്. ആശുപത്രികളിലുള്ള ചിലരുടെ പരുക്ക് ഗുരുതരമാണ്.