കടുത്തുരുത്തി: പൊതുമരാമത്ത് വകുപ്പും കേരള വാട്ടർ അതോറിറ്റിയും അനുവദിച്ച ഫണ്ട് സംയുക്തമായി കടുത്തുരുത്തി – പിറവം റോഡ് പുനരുദ്ധാരണത്തിന് വിനിയോഗിക്കാനുള്ള സർക്കാർ ഭരണാനുമതിയുടെ അടിസ്ഥാനത്തിൽ നടപ്പാക്കിയ റോഡ് റീടാറിംഗ് ടെണ്ടർ പ്രാവർത്തികമാക്കാൻ കഴിയാത്ത സാഹചര്യത്തിൽ പൊതുമരാമത്ത് വകുപ്പ് റീടെണ്ടർ ചെയ്യുന്നതിനുള്ള നടപടി ആരംഭിച്ചതായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.
മെയ് 21 വരെ കരാറുകാർക്ക് ടെണ്ടറിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കും. മെയ് 24ന് ടെണ്ടർ ഓപ്പൺ ചെയ്യുന്ന വിധത്തിൽ ഏറ്റവും ചുരുങ്ങിയ സമയപരിതിക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് പൊതുമരാമത്ത് വകുപ്പ് തിരുവനന്തപുരം സൂപ്രണ്ടിംഗ് എൻജിനീയർ നടപടി സ്വീകരിച്ചിട്ടുള്ളതെന്ന് മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി.