Tuesday, August 5, 2025
No menu items!
Homeവാർത്തകൾകടലില്‍ കുളിക്കാനിറങ്ങിയ 10 വയസുകാരന്‍ മരിച്ചു

കടലില്‍ കുളിക്കാനിറങ്ങിയ 10 വയസുകാരന്‍ മരിച്ചു

തിരുവനന്തപുരം: അഞ്ചുതെങ്ങ് വലിയപള്ളിക്ക് സമീപം കടലില്‍ കുളിക്കാനിറങ്ങിയ 10 വയസുകാരന്‍ മരിച്ചു. ജിയോ തോമസ് (10) എന്ന കുട്ടിയാണ് മരിച്ചത്. ചിറയിന്‍ കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഈ കുട്ടിക്കൊപ്പം കാണാതായ അഞ്ചുതെങ്ങ് സ്വദേശിയായ ആഷ്ലി ജോസിന് (15) വേണ്ടിയാണ് തെരച്ചിൽ നടത്തുന്നത്. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് സംഭവമുണ്ടായത്. വലിയ പള്ളിക്ക് സമീപം കടലിൽ ഇറങ്ങിയതായിരുന്നു വിദ്യാർത്ഥികളുടെ അഞ്ചം​ഗസംഘം. പത്ത് വയസുകാരനെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

അഞ്ചുതെങ്ങ് പൊലീസും കോസ്റ്റൽ പൊലീസും ഫയർഫോഴ്സും മത്സ്യത്തൊഴിലാളികളും സംയുക്തമായിട്ടാണ് തെരച്ചിൽ തുടരുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments