കുറവിലങ്ങാട്: 29 വർഷങ്ങക്ക് ശേഷം വീണ്ടുമവർ മാതൃവിദ്യാലയമുറ്റത്ത് കളിചിരിയും പഴയ കുസൃതികളുമായി ഒത്തുചേർന്നു. തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന, ലക്ഷങ്ങൾക്ക് പ്രാഥമികവിദ്യാഭ്യാസം നൽകിയ കുറവിലങ്ങാട് സെയ്‌ന്റ് മേരീസ് ബോയ്‌സ് ഹൈസ്കൂളിലെ 1996 എസ്.എസ്.എൽ.സി. ബാച്ച് വിദ്യാർത്ഥികളാണ് പൂർവ്വവിദ്യാർത്ഥിസംഗമം നടത്തിയത്.
29 വർഷത്തിന് ശേഷം നടന്ന കൂടിക്കാഴ്ചയിൽ അന്നത്തെ ക്ലാസ് അധ്യാപകരായിരുന്ന വി. ഒ പോൾ വെച്ചൂട്ടിക്കൽ, ടി. ജെ. സെബാസ്റ്റ്യൻ തേക്കുങ്കൽ ദീപം തെളിച്ച് സമ്മേളനം ഉദ്‌ഘാടനം ചെയ്തു. അധ്യാപകരെ പൊന്നാട അണിയിച്ചുആദരിച്ചു. അന്ന് സ്കൂൾ ലീഡർ ആയിരുന്നു റെന്നി ആശാരിപറമ്പിൽ അധ്യക്ഷത വഹിച്ചു.
വിനേഷ് കുമാർ, ഷിനു കുര്യൻ മഞ്ഞക്കാല, അലക്സ് പോൾ മണക്കാട്ട്, ബിബിൻ കളപ്പുരത്തൊട്ടിയിൽ, ബിജു ജോൺ, മഠത്തിക്കുന്നേൽ,ശ്യാം ചന്ദ്രൻ, കെ.വി.രാജീവ് തുടങ്ങിയവർ നേതൃത്വം നൽകി.
ഹൃദ്യമായ വിദ്യാലയകാല ഓർമ്മകൾ അയവിറക്കി കലാ പരിപാടികളുടെ അകമ്പടിയോടെ അവർ മണിക്കൂറുകളോളം സമയം പങ്കുവെച്ചു. സ്വന്തം സഹപാഠികളായിരുന്ന എല്ലാവരുടെയും സന്തോഷത്തിലും സങ്കടങ്ങളിലും ഓടിയെത്തുന്ന ഈ കൂട്ടായ്മ എല്ലാവർക്കും ഒരു പ്രചോദനമാണ്.