Thursday, April 2, 2026
No menu items!
Homeവാർത്തകൾഓലിക്കാട് ഡവലപ്മെന്റ് സൊസൈറ്റി ( O D S )പ്രതിഭകളെ ആദരിച്ചു,വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

ഓലിക്കാട് ഡവലപ്മെന്റ് സൊസൈറ്റി ( O D S )പ്രതിഭകളെ ആദരിച്ചു,വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

മണ്ണയ്ക്കനാട്:ഓലിക്കാട് ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗവും, പ്രതിഭകളെ ആദരീക്കലും, എസ് എസ് എൽ സി, പ്ലസ്ടു വിജയികൾക്ക് അനുമോദനങ്ങളും, വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും നടത്തപ്പെട്ടു. സൊസൈറ്റി എക്സിക്യൂട്ടീവ് അംഗം എ. ൻ മോഹനന്റെ ഭവനത്തിൽ ചേർന്ന സമ്മേളനത്തിൽ പ്രസിഡന്റ്‌ എ. കെ വിജികുമാർ അധ്യക്ഷത വഹിച്ചു. വാർഷിക റിപ്പോർട്ടും കണക്കും അംഗീകരിച്ച സമ്മേളനത്തിൽ സെക്രട്ടറി സുമേഷ് ജോസഫ്,ഖജാൻജി റോയി ജയിംസ്, വൈസ് പ്രസിഡന്റ് പോൾസൺ ചേലയ്ക്കാപ്പിള്ളി, ലിബിൻ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
നഴ്സിംഗ് മേഖലയിലെ മികച്ച സംഭാവനകൾ പരിഗണിച്ചു പശ്ചിമ ബംഗാൾ ഗവർണർ. ശ്രീ. സി. വി ആനന്ദബോസിൽ നിന്നും സ്ക്രോൾ ഓഫ് ഹോണർ പുരസ്‌കാരം ലഭിച്ച സൊസൈറ്റി അംഗം ജോസ്ന മരിയ ജോർജ് പാലകുടിയിലിനെ ആദരിച്ചു. യു എസ് എസ് പരീക്ഷയിൽ വിജയം നേടിയ അൻസൽ റോയ് എസ് എസ് എൽ സി ഫുൾ എ പ്ലസ് നേടിയ അനേക്സ ജോണി മധുരംകട്ടിൽ, അക്സൽ റോയ് കുര്യത്തു്കിഴക്കേൽ പ്ലസ് ടു മികച്ച വിജയം നേടിയ അനൽഗ ജോണി മധുരംകാട്ടിൽ, ഉദിത് കൃഷ്ണ രാജേഷ് ഓലികാ ട്ടിൽ എന്നിവരെ എ. കെ വിജികുമാർ, ജോസ്ന ജോർജ് എന്നിവർ മൊമെന്റോ നൽകി അനുമോദിച്ചു.കിങ്ങിണി ചെപ്പ് കുഞ്ഞിളം കൈകളിൽ ഒരു കരുതൽ വിജയി ആദിദേവ് വിജികുമാറിന് 1000 രൂപ ക്യാഷ് അവാർഡ് ജോസ്ന ജോർജ് കൈമാറി.വിദ്യാർത്ഥികൾക്കു പഠനോപകരണങ്ങൾ ഭാരവാഹികളായ എ. കെ വിജികുമാർ, പോൾസൺ അബ്രഹാം, സുമേഷ് ജോസഫ്, ലിബിൻ ഫിലിപ്പ്, റോയ് ജെയിംസ് എന്നിവർ നൽകുകയുണ്ടായി. പുതിയ ഭാരവാഹികളായി
പ്രസിഡന്റ്‌. എ. കെ വിജികുമാർ അടകനാട്
വൈസ് പ്രസിഡന്റ്‌. പോൾസൺ അബ്രഹാം ചേലക്കപ്പിള്ളിൽ
സെക്രട്ടറി. സുമേഷ് ജോസഫ് വെങ്ങോലയിൽ
ജോയിന്റ് സെക്രട്ടറി. ലിബിൻ ഫിലിപ്,ജോസ്ന ജോർജ് എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments