Saturday, August 2, 2025
No menu items!
Homeവാർത്തകൾഓലയുടെ പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ; വില 79,999 രൂപ മുതല്‍, 320 കി.മീ റേഞ്ച്

ഓലയുടെ പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ; വില 79,999 രൂപ മുതല്‍, 320 കി.മീ റേഞ്ച്

രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഒല ഇലക്ട്രിക്, ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മൂന്നാം തലമുറ മോഡലുകള്‍(ഒല ജെന്‍ 3) പുറത്തിറക്കി. എസ്1 എക്‌സ്, എസ്1 എക്‌സ് പ്ലസ്, എസ്1 പ്രൊ, എസ്1 പ്രൊ പ്ലസ് എന്നീ നാല് മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. 79,999 രൂപ മുതല്‍ 1.70 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില.മികച്ച പെര്‍ഫോര്‍മന്‍സ്, കാര്യക്ഷമത, സുരക്ഷ എന്നിവയില്‍ ശ്രദ്ധേയമായ മാറ്റങ്ങളോടെയാണ് പുതിയ മോഡലുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ പുതുതലമുറ സ്‌കൂട്ടറുകള്‍ 2025 ഫെബ്രുവരി പകുതിയോടെ നിരത്തുകളിലെത്തും. മുന്‍ മോഡലിനെ അപേക്ഷിച്ച് ജെന്‍ 3ല്‍ പ്രകടമായ മാറ്റങ്ങളുണ്ട്. ചെയിന്‍ ഡ്രൈവോടെ എത്തുന്ന മിഡ്‌ ഡ്രൈവ് മോട്ടോര്‍, ഇന്റഗ്രേറ്റഡ് മോട്ടോര്‍ കണ്‍ട്രോള്‍ യൂണിറ്റ് (എംസിയു), ഡ്യുവല്‍ എബിഎസ് എന്നിവയും മികച്ച ഫീച്ചറുകളാണ്. ജെന്‍ 2 മോഡലുകളെ അപേക്ഷിച്ച് പീക്ക് പവറില്‍ ചാര്‍ജില്‍ 20 ശതമാനം വര്‍ധനവും 20 ശതമാനം റെയ്ഞ്ചും 11 ശതമാനം കുറഞ്ഞ ചെലവും വാഗ്ദാനം ചെയ്യുമെന്ന കമ്പനി അവകാശപ്പെടുന്നു.

പുതിയ ബ്രേക്ക്‌ബൈവയര്‍ സിസ്റ്റം റീജനറേറ്റീവ്, മെക്കാനിക്കല്‍ ബ്രേക്കിങുകള്‍. മെച്ചപ്പെട്ട കാര്യക്ഷമതയും നേട്ടങ്ങളാണ്. ഫെബ്രുവരി പകുതിയോടെ ആരംഭിക്കുന്ന MoveOS 5 ബീറ്റയുടെ ലോഞ്ചും ഓല പ്രഖ്യാപിച്ചു. ഏറ്റവും പുതിയ മോഡലില്‍

സ്മാര്‍ട്ട് വാച്ച് ആപ്പ്, സ്മാര്‍ട്ട് പാര്‍ക്ക്, റോഡ് ട്രിപ്പ് മോഡ്, ലൈവ് ലൊക്കേഷന്‍ ഷെയറിങ്, എമര്‍ജന്‍സി എസ്ഒഎസ് എന്നിവയുള്‍പ്പെടെ നിരവധി പുതിയ സ്മാര്‍ട്ട് സവിശേഷതകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ജെന്‍ 3യിലെ ഫ്‌ലാഗ്ഷിപ്പ് മോഡലായ ട1 പ്രോ പ്ലസിന് 320 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. മറ്റു വേരിയന്റുകള്‍ക്ക് 242 കിലോ മീറ്റര്‍ റേഞ്ച് ലഭിക്കും.

ടോപ് വേരിയന്റ് 13kW മോട്ടോര്‍ നല്‍കുന്ന ട1 Pro+ (5.3kWh) ആണ്. 320 കിലോമീറ്റര്‍ IDC റേഞ്ചും 141 കിലോമീറ്റര്‍ വേഗതയും ഇത് വാഗ്ദാനം ചെയ്യുന്നു. S1 Pro+ (4kWh), 242 കിലോമീറ്റര്‍ റേഞ്ചും 128 കിലോമീറ്റര്‍ വേഗതയും നല്‍കുന്നു. 4kWh, 3kWh ബാറ്ററി ഓപ്ഷനുകളില്‍ ലഭ്യമായ S1 Pro യുടെ എക്‌സ്‌ഷോറൂം വില യഥാക്രമം 1.35 ലക്ഷം രൂപയും 1.15 ലക്ഷം രൂപയുമാണ്.

ട1 X സീരീസും ഒന്നിലധികം ബാറ്ററി ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. അടിസ്ഥാന ട1 X (2kWh) 79,999 രൂപയില്‍ ആരംഭിക്കുന്നു, തുടര്‍ന്ന് ട1 X (3kWh) 89,999 രൂപയിലും ട1 X (4kWh) 1 ലക്ഷം രൂപയിലും വരുന്നു. അധിക സവിശേഷതകളോടെ വരുന്ന S1 X+ (4kWh) ന് 1.08 ലക്ഷം രൂപയാണ് വില. എല്ലാം എക്‌സ് ഷോറും പ്രൈസാണ്.

ജെന്‍ 3 ശ്രേണി സ്റ്റാന്‍ഡേര്‍ഡായി 3 വര്‍ഷം/40,000 കിലോമീറ്റര്‍ വാറണ്ടിയോടെയാണ് വരുന്നത്, അതേസമയം ഉപഭോക്താക്കള്‍ക്ക് 14,999 രൂപ അധികമായി നല്‍കിയാല്‍ ബാറ്ററി വാറന്റി 8 വര്‍ഷമോ 1,25,000 കിലോമീറ്ററോ വരെ നീട്ടാന്‍ കഴിയും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments